Fakhruddin Ali Ahmed (1905 - 1977) | President of India

Fakhruddin Ali Ahmed (1905 - 1977) | President of India
ഫക്രുദ്ദീൻ അലി അഹമ്മദ് (1905 -.1977)
ഇന്ത്യയുടെ അഞ്ചാമത്തെ രാഷ്ട്രപതിയാണ് ഫക്രുദ്ദീൻ അലി അഹമ്മദ്. 1905 മെയ് 13ന് ഡൽഹിയിൽ ജനിച്ചു. ഉത്തർപ്രദേശിലെ ഗോണ്ടയിലും ഡൽഹിയിലുമായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഫക്രുദ്ദീൻ 1921ൽ മെട്രിക്കുലേഷൻ പരീക്ഷ വിജയിച്ചു. ഇംഗ്ലണ്ടിൽ ഉപരിപഠനത്തിന് പോയ അദ്ദേഹം സെന്റ് കാതറീൻസ് കോളേജിൽ നിന്ന് ബിരുദം നേടി. ലണ്ടനിൽ നിന്ന് നിയമബിരുദം നേടി 1928ൽ ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം അദ്ദേഹം പിൽക്കാലത്ത് സുപ്രീം കോടതിയിൽ അഭിഭാഷകനായി.

1931ൽ കോൺഗ്രസിൽ അംഗമായതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവർത്തനം ആരംഭിക്കുന്നത്. 1937ൽ അസമിൽ ഗോപിനാഥ് ബർദോളി മന്ത്രിസഭയിൽ ധനവകുപ്പ് മന്ത്രിയായി. 1966-1971 കാലഘട്ടത്തിൽ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായിരുന്നു. കൃഷിയും ഊർജവുമായിരുന്നു വകുപ്പുകൾ. കുറച്ചു കാലം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 1974ൽ രാഷ്ട്രപതിയായി അധികാരമേറ്റ അദ്ദേഹം പദവിയിലിക്കെ 1977 ഫെബ്രുവരി 11ന് അന്തരിച്ചു.

ചോദ്യങ്ങൾ
1. രാഷ്ട്രപതിയായ അഞ്ചാമത്തെ വ്യക്തി - ഫക്രുദ്ദീൻ അലി അഹമ്മദ്

2. ഇരുപതാം നൂറ്റാണ്ടിൽ ജനിച്ചവരിൽ ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ വ്യക്തി - ഫക്രുദ്ദീൻ അലി അഹമ്മദ്

3. ഇന്ത്യയുടെ രണ്ടാമത്തെ മുസ്ലിം പ്രസിഡന്റ് - ഫക്രുദ്ദീൻ അലി അഹമ്മദ്

4. ഉപരാഷ്ട്രപതിയാവാതെ രാഷ്ട്രപതിയായ രണ്ടാമത്തെ വ്യക്തി - ഫക്രുദ്ദീൻ അലി അഹമ്മദ്

5. ഇന്ത്യയിൽ ആദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച (1975 ജൂൺ 25) രാഷ്‌ട്രപതി - ഫക്രുദ്ദീൻ അലി അഹമ്മദ്

6. ഏറ്റവും കൂടുതൽ ഓർഡിനൻസുകൾ പുറപ്പെടുവിച്ച രാഷ്‌ട്രപതി - ഫക്രുദ്ദീൻ അലി അഹമ്മദ്

7. ഇന്ത്യൻ റിപ്പബ്ലിക് രജതജൂബിലി ആഘോഷിച്ചപ്പോൾ ആരായിരുന്നു രാഷ്‌ട്രപതി - ഫക്രുദ്ദീൻ അലി അഹമ്മദ്

8. നിർഭാഗ്യവാനായ രാഷ്‌ട്രപതി എന്നറിയപ്പെടുന്നത് - ഫക്രുദ്ദീൻ അലി അഹമ്മദ്

9. അധികാരത്തിലിരിക്കെ അന്തരിച്ച രണ്ടാമത്തെ രാഷ്‌ട്രപതി - ഫക്രുദ്ദീൻ അലി അഹമ്മദ്

10. ഫക്രുദ്ദീൻ അലി അഹമ്മദ് മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്നത് - അസം (ബർപേട്ട)

No comments:

Powered by Blogger.