Giani Zail Singh (1916 - 1994) | President of India

Giani Zail Singh (1916 - 1994) | President of India
ഗ്യാനി സെയിൽ സിംഗ് (1916 -.1994)
ഇന്ത്യയുടെ ഏഴാമത്തെ രാഷ്ട്രപതിയാണ് ഗ്യാനി സെയിൽ സിങ്. 1916 മെയ് അഞ്ചിന് പഞ്ചാബിലെ ഫരീദ്കോട്ടയിൽ ജർണയിൽ സിങ് ജനിച്ചു. ഫരീദ്കോട്ടിലെ രാജാവിനെതിരെ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് ഇരുപത്തിരണ്ടാം വയസ്സിൽ ജർണയിൽ സിംഗ് ജയിലിലെത്തി. ജയിലിൽ നിന്നും പുറത്തിറങ്ങിയ അദ്ദേഹം സെയിൽ സിംഗ് എന്ന പേരുസ്വീകരിച്ചു. 1956 മുതൽ 1962 വരെ രാജ്യസഭാംഗമായിരുന്നു.

പഞ്ചാബ് മന്ത്രിസഭയിൽ കൃഷിമന്ത്രിയായി പ്രവർത്തിച്ച സെയിൽ സിങ് 1972ൽ പഞ്ചാബിൽ കോൺഗ്രസ് മുഖ്യമന്ത്രിയായി. 1980ലാണ് അദ്ദേഹം ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ ക്യാബിനറ്റ് പദവിയിലെത്തിയ അദ്ദേഹം 1980 - 82 കാലഘട്ടത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയായി പ്രവർത്തിച്ചു. 1982ൽ ഗ്യാനി സെയിൽ സിങ് ഇന്ത്യയുടെ ഏഴാമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. 1982 മുതൽ 1987 വരെ രാഷ്ട്രപതിയായിരുന്ന സെയിൽ സിംഗ് കാറപകടത്തെത്തുടർന്ന് 1994 ഡിസംബർ 25ന് അന്തരിച്ചു.

ചോദ്യങ്ങൾ
1. പഞ്ചാബിന്റെ ഒൻപതാമത് മുഖ്യമന്ത്രി - ഗ്യാനി സെയിൽ സിംഗ് (1972 - 1977)

2. രാഷ്ട്രപതിയായ ഏഴാമത്തെ വ്യക്തി - ഗ്യാനി സെയിൽ സിംഗ് (1982 - 1987)

3. ജ്ഞാനി എന്നറിയപ്പെട്ടിരുന്ന രാഷ്‌ട്രപതി - ഗ്യാനി സെയിൽ സിംഗ്

4. ഇന്ത്യയുടെ രാഷ്ട്രപതിയായ ഏക സിഖ് വംശജൻ - ഗ്യാനി സെയിൽ സിംഗ്

5. പിന്നാക്ക വിഭാഗത്തിൽ നിന്നും രാഷ്ട്രപതിയായ ആദ്യ വ്യക്തി - ഗ്യാനി സെയിൽ സിംഗ്

6. അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിൽ ബ്ലൂസ്റ്റാർ ഓപ്പറേഷൻ സമയത്ത് ഇന്ത്യൻ രാഷ്ട്രപതി - ഗ്യാനി സെയിൽ സിംഗ്

7. പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച ഇന്ത്യൻ രാഷ്‌ട്രപതി - ഗ്യാനി സെയിൽ സിംഗ്

8. സെയിൽ സിംഗ് പോക്കറ്റ് വീറ്റോ (ആർട്ടിക്കിൾ 111) ഉപയോഗിച്ചത് - 1986ലെ പോസ്റ്റ് ഓഫീസ് ഭേദഗതി ബില്ലിൽ

9. 1984 ഒക്ടോബർ 31ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെടുമ്പോൾ രാഷ്ട്രപതിയായിരുന്നത് - ഗ്യാനി സെയിൽ സിംഗ്

10. കാറപകടത്തെത്തുടർന്ന് അന്തരിച്ച രാഷ്‌ട്രപതി - ഗ്യാനി സെയിൽ സിംഗ്

11. ഏകതാസ്ഥലിൽ അന്ത്യനിദ്രകൊള്ളുന്ന രാഷ്‌ട്രപതി - ഗ്യാനി സെയിൽ സിംഗ്

12. ഗ്യാനി സെയിൽ സിംഗ് കോളേജ് ഓഫ് എഞ്ചിനീയറിങ് & ടെക്നോളജി സ്ഥിതിചെയ്യുന്നത് - ഭട്ടിൻഡ (പഞ്ചാബ്)

No comments:

Powered by Blogger.