KR Narayanan (1920 - 2005) | President of India

KR Narayanan (1920 - 2005) | President of India
കെ.ആർ.നാരായണൻ (1920 -.2005)
എളിയ നിലയിൽ തുടങ്ങി സ്വന്തം പരിശ്രമത്തിലൂടെ ജീവിതത്തിന്റെ അത്യുന്നപദവിയിൽ എത്തിച്ചേർന്ന കെ.ആർ.നാരായണൻ കോട്ടയം ജില്ലയിലെ ഉഴവൂർ ഗ്രാമത്തിൽ ഒരു ഹരിജൻ കുടുംബത്തിൽ ജനിച്ചു. കൊച്ചേരിയിൽ രാമൻ നാരായണൻ എന്നായിരുന്നു മുഴുവൻ പേര്. അച്ഛൻ ഒരു വൈദ്യനായിരുന്നു. ഏഴ് കിലോമീറ്റർ നടന്നാണ് കുറവിലങ്ങാട്ടുള്ള സ്കൂളിൽ പഠിക്കാൻ പോയത്. ദാരിദ്ര്യം മൂലം പഠിക്കാൻ വളരെയധികം വിഷമിച്ചു. ഹൈസ്കൂളിൽ എത്തിയപ്പോൾ ഹരിജൻ സേവ് സമാജത്തിൽ നിന്ന് ഫീസ് കൊടുക്കാൻ ധനസഹായം ലഭ്യമായി. കോട്ടയം സി.എം.എസ് കോളേജിൽ ചേർന്നു. ഇന്റർമീഡിയറ്റ് ഒന്നാം ക്ലാസ്സോടെ പാസ്സായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബി.എ പാസ്സായി.

ലേഖകനും ഗ്രന്ഥകാരനും വിദ്യാഭ്യാസ വിചക്ഷണനും വാഗ്മിയും കൂടിയാണിദ്ദേഹം. ഒന്നാം റാങ്കോടെ പാസ്സായ ഇദ്ദേഹത്തിന് അധ്യാപകനാകാനായിരുന്നു ആഗ്രഹം. സവർണ്ണമേധാവിത്ത ഗൂഢാലോചനമൂലം അതു നടന്നില്ല. പിന്നീട് ഒരു വർഷത്തോളം ഹിന്ദു പത്രത്തിൽ ജോലി നോക്കി. വൈകാതെ മുംബൈയിൽ ടൈംസ് ഓഫ് ഇന്ത്യയിൽ റിപ്പോർട്ടറായി ജോലികിട്ടി. പിന്നീട് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്‌സിൽ ഉപരിപഠനം പൂർത്തിയാക്കി. ഉപരിപഠനസമയത്ത് ലണ്ടനിൽ വച്ച് വി.കെ.കൃഷ്ണമേനോനെ പരിചയപ്പെടുകയും ചെയ്തു. മുംബൈയിൽ നിന്നുള്ള 'സോഷ്യൽ വെൽഫെയർ' വാരികയുടെ ലണ്ടൻ പ്രതിനിധിയായും ജോലി നോക്കി.

1948-ൽ ഇന്ത്യയിൽ മടങ്ങിയെത്തിയ അദ്ദേഹത്തിന് പ്രധാനമന്ത്രിയായിരുന്ന നെഹ്രുവിന്റെ നിർദ്ദേശപ്രകാരം ഇന്ത്യൻ വിദേശകാര്യവകുപ്പിൽ ജോലി ലഭിച്ചു. പിന്നീട് തായ്‌ലൻഡ്, തുർക്കി, ചൈന, യു.എസ് എന്നിവിടങ്ങളിൽ അംബാസിഡറായി സേവനമനുഷ്ഠിച്ചു. ഡൽഹി ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി വൈസ് ചാൻസലർ, ഇന്ത്യയുടെ യു.എൻ പ്രതിനിധി (1979) എന്നീ നിലകളിലും നാരായണൻ കഴിവ് തെളിയിച്ചു. അതുകഴിഞ്ഞ് കേരളത്തിൽ ഒറ്റപ്പാലത്ത് നിന്ന് പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വിജയിച്ച് ലോകസഭാംഗമായി.

രാജീവ് ഗാന്ധി മന്ത്രിസഭയിൽ ആസൂത്രണ മന്ത്രിയും പിന്നീട് ശാസ്ത്രസാങ്കേതിക മന്ത്രിയുമായി. 1989-ലും 1991-ലും ലോകസഭാംഗമായും 1992 ഓഗസ്റ്റ് 21-ന് ഉപരാഷ്ട്രപതിയായും തെരഞ്ഞെടുക്കപ്പെട്ടു. 1997 ജൂലൈ 25-ന് ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയുമായി. നിരവധി ദേശീയ, അന്തർദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ജവാഹർലാൽ നെഹ്‌റു ഫെലോഷിപ്പ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നി

പ്രധാന കൃതികൾ
■ ഇന്ത്യ & അമേരിക്ക : എസ്സേയ്‌സ് ഇൻ അണ്ടർസ്റ്റാൻഡിംഗ് (1984)
■ ഇമേജസ് & ഇൻസൈറ്റ്സ് (1987)
■ നെഹ്‌റു & ഹിസ് വിഷൻ (1999)

ചോദ്യങ്ങൾ
1. നെഹ്റുവിന്റെ വികസനങ്ങള്‍ രചിച്ചത്‌

2. Nehru and his vision രചിച്ചത്‌

3. ഏറ്റവും കൂടുതൽ എണ്ണം വോട്ടുകളോടെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ രാഷ്‌ട്രപതി

4. ഏറ്റവും കൂടുതൽ വോട്ടു നേടി ഉപരാഷ്ട്രപതിയായത്

5. ദളിത് വിഭാഗത്തിൽ നിന്നും രാഷ്ട്രപതിയായ ആദ്യ വ്യക്തി

6. മഹാത്മാഗാന്ധിയുടെ വധത്തിനുശേഷം ഇന്ത്യകണ്ട ഏറ്റവും വലിയ ദുരന്തമായ ബാബറി മസ്ജിദ്‌ തകര്‍ത്തതിനെ വിശേഷിപ്പിച്ച നേതാവ്‌

7. ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്സില്‍ ഹാരോള്‍ഡ്‌ ലാസ്കിയുടെ അരുമ ശിഷ്യന്‍ പില്‍ക്കാലത്ത്‌ ഇന്ത്യന്‍ പ്രസിഡന്റായി.

8. ജെ.എന്‍.യു വിന്റെ വൈസ്‌ ചാന്‍സലറായ മലയാളി

9. ആരുടെ സമാധിയാണ്‌ ന്യൂഡല്‍ഹിയിലെ ഉദയ്ഭൂമി

10. കോട്ടയം ജില്ലയിലെ ഉഴവൂര്‍ ആരുടെ ജന്മസ്ഥലമാണ്‌

11. പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഗാന്ധിജിയെ ഇന്റര്‍വ്യു ചെയ്യുകയും പില്‍കാലത്ത്‌ രാഷ്ട്രപതിയാകുകയും ചെയ്ത വ്യക്തി

12. കാര്‍ഗില്‍ യുദ്ധസമയത്ത്‌ രാഷ്ട്രപതി

13. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അമ്പതാം വാര്‍ഷികത്തില്‍ രാഷ്ട്രപതിയായിരുന്നത്‌

14. ലോക്‌ സഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ആദ്യ ഇന്ത്യന്‍ പ്രസിഡന്റ്‌

15. രാജ്യസഭാധ്യക്ഷനായ ആദ്യ മലയാളി

16. ഇന്ത്യന്‍ പ്രസിഡന്റായ ആദ്യ മലയാളി

17. ഉപരാഷ്ട്രപതി സ്ഥാനത്തെത്തിയ മലയാളി

18. ഏത്‌ രാഷ്ട്രപതിയുടെ കാലത്താണ്‌ ഇന്ത്യയുടെ പ്രഥമ വനിതയുടെ സ്ഥാനം വിദേശവംശജ വഹിച്ചത്‌

19. ഓ ടിന്റ ടിന്റ എന്ന ബര്‍മീസ്‌ വംശജയായ വനിത ഏത്‌ രാഷ്ട്രപതിയുടെ പത്നിയായിരുന്നു

20. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യത്തെ രാഷ്ട്രപതി

21. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചപ്പോൾ പ്രസിഡന്റ്

22. കെ ആർ നാരായണൻ ജനിച്ച സ്ഥലം - ഉഴവൂർ

23. ഇന്ത്യൻ പ്രസിഡന്റായ എത്രമത്തെ വ്യക്തിയാണ് കെ.ആർ.നാരായണൻ - 10

No comments:

Powered by Blogger.