Anji Kaimal Kingdom | Kingdoms of Kerala
അഞ്ചിക്കൈമള്‍ രാജ്യം |
---|
കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ അധികാരമുണ്ടായിരുന്ന ഒരു വംശമാണ് അഞ്ചിക്കൈമള്‍മാർ. ചേരാനെല്ലൂർ, കുത്തുനാട്, പുളക്കാട്, കുറുമൽ ക്കൂറ്, വടക്കൂറ്‍ എന്നീ അഞ്ചു തറവാടുകളിലെ പ്രഭുക്കന്മാരാണ് 'അഞ്ചിക്കൈമള്‍മാർ'. ആദ്യകാലങ്ങളിൽ കൊച്ചി രാജാക്കന്മാരോടായിരുന്നില്ല, കോഴിക്കോട് സാമൂതിരിയോടായിരുന്നു ഇവർക്ക് കൂറ്. 1756ൽ സാമൂതിരി കൊച്ചി ആക്രമിച്ചപ്പോൾ അഞ്ചിക്കൈമള്‍മാർ ഒഴികെയുള്ള മാടമ്പിമാർ സാമൂതിരിയുടെ മേൽക്കോയ്‌മ അംഗീകരിച്ചു.
1762ലെ തിരുവിതാംകൂർ - കൊച്ചി ഉടമ്പടിയിൽ മാടമ്പിമാരെ അമർച്ച ചെയ്യുന്നതിനെക്കുറിച്ച് പ്രത്യേകം പറയുന്നുണ്ട്. തിരുവിതാംകൂറിന്റെ സഹായത്തോടെ അഞ്ചിക്കൈമള്‍മാർ അടക്കമുള്ള മുഴുവൻ മാടമ്പിമാരേയും കൊച്ചി രാജാക്കന്മാർ അമർച്ച ചെയ്‌തു. കൊച്ചി രാജാവിന്റെ മന്ത്രിയായ കോമിയച്ചനായിരുന്നു ഇതിനു മുൻകൈയെടുത്തത്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ അഞ്ചിക്കൈമള്‍മാർ ചരിത്രത്തിന്റെ ഭാഗമായി.

|
No comments: