Kadathanad Kingdom | Kingdoms of Kerala
കടത്തനാട് രാജവംശം |
---|
കളരിപ്പയറ്റിനും വടക്കൻ പാട്ടിനും പേരുകേട്ട നാടാണ് കടത്തനാട്. ഇപ്പോഴത്തെ വടകര താലൂക്കിൽ ഉൾപ്പെടുന്ന പ്രദേശങ്ങളായിരുന്നു പണ്ടത്തെ കടത്തനാട്. കടത്തനാട് രാജവംശം വടകര വാഴുന്നോർ എന്നും അറിയപ്പെട്ടിരുന്നു. ഒരുകാലത്ത് കോലത്തിരിയുടെ രാജ്യത്തിന്റെ ഒരു ഭാഗമായിരുന്നു കടത്തനാട്. കടത്തനാട് രാജവംശം ഏറെക്കാലം കോലത്തിരിയുടെ സാമന്തന്മാരായിരുന്നു. വരയ്ക്കൽ ആണ് കടത്തനാടിന്റെ ആദ്യത്തെ ആസ്ഥാനം.
സാമൂതിരിയുടെ നാട്ടിൽനിന്ന് കോലത്തുനാട്ടിലേക്ക് കടക്കുവാനുള്ള നാടായതിനാലാണത്രെ കടത്തനാട് എന്ന പേരു വന്നത്. കടത്തനാട്ടു രാജാവിന് ധാരാളം കപ്പലുകളും സുശക്തമായ നാവികസേനയുമുണ്ടായിരുന്നു. സമുദ്രാധിപതിയെന്ന സ്ഥാനവുമുണ്ടായിരുന്നു. അതിലേ കടന്നുപോയിരുന്ന മുഴുവൻ കച്ചവടക്കപ്പലുകളിലും ഈ സമുദ്രാധിപതിക്ക് കപ്പം നൽകുമായിരുന്നു. ആരെങ്കിലും കപ്പം നൽകാതെ ഒളിച്ചു കടക്കാൻ ശ്രമിച്ചാൽ അവരെ വളഞ്ഞുപിടിച്ച് മുഴുവൻ ചരക്കുകളും പിടിച്ചെടുക്കുമായിരുന്നു. 1750ൽ വടകര വാഴുന്നോർ എന്ന സ്ഥാനം ഉപേക്ഷിച്ച് കടത്തനാട്ട് രാജാവ് എന്ന പദവി സ്വീകരിച്ചു.
1703ൽ ഹാമിൽട്ടൺ എന്ന ഇംഗ്ലീഷുകാരനായ സഞ്ചാരി വടകര വാഴുന്നോരെക്കുറിച്ച് എഴുതിയിട്ടുണ്ട്. തച്ചോളി ഒതേനനും ആരോമൽച്ചേകവരും ഉണ്ണിയാർച്ചയുമെല്ലാം വടക്കൻപാട്ടിലെ വീരയോദ്ധാക്കളാണ്. കടത്തനാട് ടിപ്പുവിന്റെ പടയോട്ടത്തിൽ തകർന്നു. പിന്നീട് ടിപ്പുവിൽ നിന്ന് കടത്തനാട് ബ്രിട്ടീഷുകാരുടെ കൈയിലെത്തി. കടത്തനാട് കോവിലകം പിന്നീട് എടവലാട്ടു കോവിലകം, ആയഞ്ചേരി കോവിലകം എന്നിങ്ങനെ രണ്ടു ശാഖകളായി പിരിഞ്ഞു.

No comments: