Districts of Kerala | Idukki

Districts of Kerala | Idukki
ഇടുക്കി ജില്ല
■ ജില്ലാ ആസ്ഥാനം - പൈനാവ്‌
■ ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള ജില്ല.
■ കേരളത്തിന്റെ സുഗന്ധവ്യഞ്ജന കലവറ എന്നറിയപ്പെടുന്നു
■ സമുദ്രതീരവും റയില്‍വേയും ഇല്ലാത്ത ജില്ല.
■ സ്ത്രീ പൂരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല.
■ ജനസാന്ദ്രതയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ജില്ല.
■ സുഗന്ധവ്യഞ്ജനങ്ങളായ കുരുമുളക്‌, ഏലം, ഗ്രാമ്പു, കറുവപ്പട്ട ഉത്പാദനത്തില്‍ ഒന്നാം സ്ഥാനം.
■ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക ജില്ല.
■ സമതല പ്രദേശങ്ങൾ തീരെയില്ലാത്ത ജില്ല.
■ ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളും നാഷണല്‍ പാര്‍ക്കുകളുമുള്ള ജില്ല.
■ കേരളത്തിലെ പഴക്കുട എന്നറിയപ്പെടുന്നു.
■ ഇന്ത്യയിലെ ആദ്യ റൂറല്‍ ബ്രോഡ്‌ - ബാന്‍ഡ്‌ കണക്റ്റിവിറ്റി ലഭിച്ച ജില്ല.

നദികൾ
■ പെരിയാര്‍
■ പാമ്പാര്‍

വെള്ളച്ചാട്ടങ്ങള്‍
■ തൊമ്മന്‍കുത്ത്‌
■ തേന്‍മാരികുത്ത്‌
■ വാളറ
■ തൂവാനം
■ ചീയപ്പാറ
■ കീഴാര്‍കുത്ത്‌
■ ആറ്റുകാല്‍

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
■ മൂന്നാര്‍
■ വാഗമണ്‍, കുട്ടിക്കാനം
■ ദേവികുളം
■ പീരുമേട്‌
■ ശിവഗിരിമല
■ ഇരവികുളം (രാജമല)

ജലവൈദ്യുത പദ്ധതികള്‍
■ ഇടുക്കി ജലവൈദ്യുത പദ്ധതി
■ പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി
■ ചെങ്കുളം ജലവൈദ്യുത പദ്ധതി
■ നേര്യമംഗലം ജലവൈദ്യുത പദ്ധതി
■ പന്നിയാര്‍ ജലവൈദ്യുത പദ്ധതി
■ മാട്ടുപ്പെട്ടി ജലവൈദ്യുത പദ്ധതി
■ ലോവർ പെരിയാര്‍ ജലവൈദ്യുത പദ്ധതി
■ മലങ്കര ജലവൈദ്യുത പദ്ധതി

വിശേഷണങ്ങള്‍
■ തേക്കടിയുടെ കവാടം - കുമിളി
■ തെക്കിന്റെ കശ്മീര്‍ - മൂന്നാര്‍
■ കേരളത്തിലെ സ്വിറ്റ്സര്‍ലന്‍ഡ്‌ - വാഗമണ്‍
■ കേരളത്തിന്റെ ചന്ദനമരങ്ങളുടെ നാട്‌ - മറയൂര്‍

വന്യജീവിസങ്കേതങ്ങള്‍
■ ഇടുക്കി
■ കുറിഞ്ഞിമല
■ ചിന്നാർ
■ പെരിയാര്‍ തേക്കടി

ദേശീയ ഉദ്യാനങ്ങള്‍
■ പെരിയാർ
■ ഇരവികുളം
■ മതികെട്ടാന്‍ ചോല
■ ആനമുടി ചോല
■ പാമ്പാടും ചോല

വേറിട്ട വസ്തുതകൾ
■ കേരളത്തിലെ പ്രാചിന സ്മാരകങ്ങളായ മുനിയറകൾ കാണപ്പെടുന്ന സ്ഥലമാണ്‌ മറയൂര്‍.

■ കുലശേഖര സാമ്രാജ്യഭാഗമായ നന്തുഴിനാടിന്റെ ഭാഗമായിരുന്നു ഇടുക്കി.

■ കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ്‌ ഇടുക്കി ജലവൈദ്യുതപദ്ധതി.

■ ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച്‌ ഡാം ആയ ഇടുക്കി ഡാം കുറവന്‍ കുറത്തി മലകൾക്കിടയില്‍ സ്ഥിതി ചെയ്യുന്നു.

■ ഇന്ത്യയിലെ ആദ്യ ഗ്രാവിറ്റി (ഭൂ ഗുരുത്വം) ഡാം - ഇടുക്കി ഡാം.

■ കേരളത്തിലെ ആദ്യവന്യജീവി സങ്കേതമാണ്‌ പെരിയാര്‍ (തേക്കടി).

■ 1934 ശ്രിചിത്തിരതിരുനാൾ നെല്ലിക്കാംപെട്ടി എന്ന പേരിലാണ്‌ ഈ വന്യജീവി സങ്കേതം പ്രഖ്യാപിച്ചത്‌.

■ കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതമാണ്‌ പെരിയാര്‍ വന്യജീവി സങ്കേതം

■ കേരളത്തിലെ ആദ്യ കടുവസങ്കേതമാണ്‌ 1918-ല്‍ പ്രഖ്യാപിക്കപ്പെട്ട പെരിയാര്‍ കടുവാ സങ്കേതം.

■ കേരളത്തിലെ ആദ്യ ദേശീയ ഉദ്യാനമാണ്‌ വരയാടുകൾക്ക്‌ പ്രശസ്തമായ ഇരവികുളം (1978).

■ കേരളത്തിലെ ആദ്യ ജലവൈദ്യുതപദ്ധതിയാണ്‌ 1940 -ല്‍ പ്രവര്‍ത്തനമാരംഭിച്ച പള്ളിവാസല്‍ (മുതിരമ്പുഴയാറില്‍).

■ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിയുടെ ഉയരം 2695 മീറ്റര്‍ ആണ്‌.

■ കേരളത്തിലെ ഏറ്റവും ചെറിയ ദേശിയോദ്യാനമാണ്‌ പാമ്പാടും ചോല.

■ ഒരു പുഷ്പത്തിന്റെ പേരില്‍ അറിയപ്പെടുന്ന വന്യജീവിസങ്കേതമാണ്‌ കുറിഞ്ഞിമല.

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അണക്കെട്ടുകൾ പെരിയാര്‍ നദിയിലാണ്‌

■ ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ ഉൾപ്പെട്ട മൂന്ന്‌ അണക്കെട്ടുകളാണ്‌ ഇടുക്കി, ചെറുതോണി കുളമാവ്‌.

■ കേരളത്തിലെ ഉയരം കൂടിയ അണക്കെട്ടാണ്‌ ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട്‌.

■ ചെമ്പന്‍ കൊലുമ്പന്‍ എന്ന ആദിവാസിയാണ്‌ ഇടുക്കി പദ്ധതി പ്രദേശം കാണിച്ചുകൊടുത്തത്‌.

■ ചെമ്പന്‍ കൊലുമ്പന്‍ പ്രതിമ ചെറുതോണിയിൽ സ്ഥിതി ചെയ്യുന്നു.

■ കാനഡയുടെ സഹായത്തോടെയാണ്‌ ഇടുക്കി പദ്ധതി നടപ്പിലാക്കിയത്‌.

■ കാറ്റില്‍ നിന്ന്‌ വൈദ്മുതി ഉത്പാദിപ്പിക്കുന്ന പ്രദേശമാണ്‌ രാമക്കൽമേട്.

■ കന്നുകാലി ഗവേഷണത്തിനായുള്ള ഇന്‍ഡോ സ്വിസ്‌ പ്രോജക്ട്‌ മാട്ടുപ്പെട്ടിയിലാണ്‌.

■ ഇന്‍ഡോ - സ്വിസ്‌ പ്രൊജെക്ടിലൂടെ വികസിപ്പിച്ചെടുത്ത കന്നുകാലിയിനമാണ്‌ സ്വിസ്‌ ബ്രൗൺ.

■ രാജ്യത്തെ ആദ്യമാതൃകാ കന്നുകാലി ഗ്രാമമാണ്‌ മാട്ടുപ്പെട്ടി.

■ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച്‌ വിതരണം ചെയ്ത ആദ്യപഞ്ചായത്ത്‌ - മാങ്കുളം.

■ കേരളത്തിലെ ആദ്യ ജൈവഗ്രാമവും തേന്‍ ഉത്പാദക ഗ്രാമവുമാണ്‌ ഉടുമ്പന്നൂര്‍.

■ കിഴക്കോട്ടൊഴുകുന്ന നദികളിലൊന്നായ പാമ്പാറിലാണ്‌ തൂവാനം വെള്ളച്ചാട്ടം.

■ പെരിയാറിന്റെ പോഷകനദികളാണ്‌ മുല്ലപ്പെരിയാര്‍, പെരുന്തുറയാര്‍, കട്ടപ്പനയാര്‍, ചെറുതോണിയാര്‍, മുതിരമ്പുഴ, തൊട്ടിയാര്‍, ഇടമലയാര്‍.

■ ചാമ്പല്‍ മലയണ്ണാനുകൾക്കും നക്ഷത്ര ആമകൾക്കും പ്രശസ്തമാണ്‌ ചിന്നാര്‍ വന്യജീവി സങ്കേതം.

■ സുഗന്ധവ്യഞ്ജനപാര്‍ക്ക്‌ പുറ്റടിയില്‍ സ്ഥിതിചെയ്യുന്നു.

■ ഇടുക്കി ജില്ലയെ തമിഴ്‌നാട്ടിലെ തേനിയുമായി ബന്ധിപ്പിക്കുന്ന ചുരമാണ്‌ ബോഡിനായ്ക്കനൂര്‍ ചുരം

■ കേരളത്തിലെ ആദിവാസി പഞ്ചായത്ത്‌ ഇടമലക്കുടി.

■ ജനസംഖ്യ ഏറ്റവും കുറഞ്ഞ പഞ്ചായത്ത് - ഇടമലക്കുടി.

■ സമ്പൂര്‍ണ റൂറല്‍ ബ്രോഡ്‌ - ബാൻഡ് സേവനം ലഭിച്ച ഇന്ത്യയിലെ ആദ്യപഞ്ചായത്ത്‌ ഇടമലക്കുടി.

■ ഇന്ത്യയിലെ ഏറ്റവും വലിയ ഏലം ലേല കേന്ദ്രമാണ്‌ വണ്ടന്‍മേട്‌.

■ ഏലം ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്‌ പാമ്പാടുംപാറ.

■ കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ജലവൈദ്യുത പദ്ധതിയാണ്‌ കുത്തുങ്ങല്‍.

■ ചന്ദനമരങ്ങൾക്ക്‌ പ്രശസ്തമായ സ്ഥലമാണ്‌ മറയൂര്‍.

■ കേരളത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന നഗരമാണ്‌ മൂന്നാര്‍.

■ മുതിരമ്പുഴ, നല്ലതണ്ണി, കുണ്ട്ല എന്നി മൂന്ന്‌ ആറുകൾ ചേരുന്ന സ്ഥലമാണ്‌ മൂന്നാര്‍.

■ കേരളത്തിലെ ആദ്യ ഹൈഡല്‍ടൂറിസം പദ്ധതി ആരംഭിച്ചത്‌ മൂന്നാറിലാണ്‌.

■ 12 വര്‍ഷത്തിലൊരിക്കല്‍ പുഷ്പിക്കുന്ന നിലക്കുറിഞ്ഞിക്ക്‌ പ്രശസ്തമാണ്‌ മൂന്നാര്‍.

■ സ്ട്രോബിലാന്തസ്‌ കുന്തിയാന എന്നാണ്‌ നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയനാമം.

■ കേരളത്തിലെ ഏക ഗോത്രവർഗ രാജാവാണ്‌ കോഴിമല മാന്നാന്‍ രാജാവ്‌.

■ കേരളവും തമിഴ്‌നാടും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന ക്ഷേത്രമാണ്‌ മംഗളദേവി ക്ഷേത്രം.

■ ചിത്ര പൗർണമി ഉത്സവത്തിന് പ്രശസ്തമാണ്‌ മംഗളദേവി ക്ഷേത്രം.

■ കുറവന്‍ കുറത്തി ശില്പം രാമക്കല്‍മേട്‌.

■ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ശില്പിയായ ജോണ്‍ പെന്നിക്വിക്ക്‌ സ്മാരകം തേനി (തമിഴ്‌നാട്‌) യിലാണ്‌.

■ ഇന്ത്യന്‍ കാര്‍ഡമം (ഏലം) ഗവേഷണ കേന്ദ്രം മയിലാടുംപാറ (ഇടുക്കി).

No comments:

Powered by Blogger.