District of Kerala | Kottayam

District of Kerala | Kottayam
കോട്ടയം ജില്ല
■ റബ്ബര്‍ ഉത്പാദനത്തില്‍ ഒന്നാംസ്ഥാനം
■ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ സാക്ഷരതാ പട്ടണം
■ ഇന്ത്യയിലെ ആദ്യ ചുമര്‍ച്ചിത്ര നഗരം.
■ കേരളത്തിലെ ജില്ലകളാല്‍ മാത്രം ചുറ്റപ്പെട്ട ഏകജില്ല.
■ ഏറ്റവും കൂടുതല്‍ ലൈബ്രറികളുള്ള ജില്ല.
■ കൊക്കോ ഉത്പാദനത്തില്‍ ഒന്നാംസ്ഥാനം.
■ ഇന്ത്യയിലെ സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ മുനിസിപ്പാലിറ്റി (1989).
■ മിനച്ചിലാറിന്റെ തീരത്ത്‌ സ്ഥിതി ചെയ്യുന്നു.
■ കേരളത്തിലെ ആദ്യപുകയില വിമുക്ത ജില്ല.
■ റബ്ബര്‍ ബോര്‍ഡ്‌, റബ്ബര്‍ റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ആസ്ഥാനം.
■ പ്ലാന്റെഷൻ കോര്‍പ്പറേഷന്റെ ആസ്ഥാനം.
■ കേരള ഫോറസ്റ്റ്‌ ഡവലപ്മെന്‍റ്‌ കോര്‍പ്പറേഷന്റെ ആസ്ഥാനം.

നദികള്‍
■ മിനച്ചിലാറ്‌,
■ മണിമലയാറ്‌,
■ മൂവാറ്റുപുഴയാറ്‌

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
■ കുമരകം,
■ ഇലവീഴാ പൂഞ്ചിറ,
■ പൂഞ്ഞാര്‍ കൊട്ടാരം
■ അയ്യമ്പാറ,
■ ഇല്ലിക്കല്‍കല്ല്‌,
■ മരമല വെള്ളച്ചാട്ടം

വേറിട്ട വസ്തുതകൾ
■ അയിത്തത്തിനെതിരെ ഇന്ത്യയില്‍ നടന്ന ആദ്യ സംഘടിത സത്യാഗ്രഹമാണ്‌ 1924-ലെ വൈക്കം സത്യാഗ്രഹം.

■ തിരുവിതാംകൂറില്‍ ഉത്തരവാദഭരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട്‌ നടന്ന സംഭവമാണ്‌ 1938-ലെ പുതുപ്പള്ളി വെടിവെപ്പ്‌.

■ ശ്രിമൂലം തിരുനാളിന്റെ ദിവാനായിരുന്ന പി. രാമറാവു ആണ്‌ കോട്ടയം നഗരത്തിന്റെ ശില്പി.

■ മാര്‍ത്താണ്ഡവര്‍മ അമര്‍ച്ചചെയ്ത എട്ടുവീട്ടില്‍ പിള്ളമാരുടെ സ്മാരകം വേട്ടടികാവില്‍ സ്ഥിതിചെയ്യുന്നു.

■ അയുഷ്‌ വകുപ്പിന്‌ കീഴില്‍ വരുന്ന സെന്‍ട്രല്‍ റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ഹോമിയോപ്പതി കോട്ടയത്താണ്‌.

■ കേരളത്തിലെ ഏറ്റവും വലിയ ചുമര്‍ച്ചിത്രമായ നോഹയുടെ പേടകം തെള്ളകം പുഷ്പഗിരി ദേവാലയത്തിലാണ്‌.

■ മഹാകവി ഉള്ളൂരിന്റെ ജന്മസ്ഥലമാണ്‌ കോട്ടയം ജില്ലയിലെ താമരശ്ശേരി ഇല്ലം.

■ നായര്‍ സര്‍വീസ്‌ സൊസൈറ്റിയുടെ (N.S.S) ആസ്ഥാനമാണ്‌ പെരുന്ന (ചങ്ങനാശ്ശേരി).

■ ഹിന്ദുസ്ഥാന്‍ ന്യൂസ്‌ പ്രിന്‍റ്‌ ഫാക്ടറി സ്ഥിതിചെയ്യുന്നത്‌ വെള്ളൂര്‍.

■ വൈക്കം മുഹമ്മദ്‌ ബഷീര്‍, സുപ്രീംകോടതിമുന്‍ ചീഫ്‌ ജസ്റ്റിസായ കെ.ജി. ബാലകൃഷ്ണന്‍ എന്നിവരുടെ സ്വദേശം തലയോലപ്പറമ്പ്‌.

■ മുന്‍ രാഷ്ടപതി കെ.ആര്‍. നാരായണന്റെ ജന്മസ്ഥലമാണ്‌ കോട്ടയം ജില്ലയിലെ ഉഴവൂര്‍.

■ മലയാളി മെമ്മോറിയലിന്‌ (1891) തുടക്കംകുറിച്ചത്‌ കോട്ടയം പബ്ലിക്‌ ബ്രറിയില്‍വെച്ചാണ്‌.

■ കേരളത്തിലെ ഏക സൂര്യക്ഷേത്രം ആദിത്യപുരം.

■ 'ഏഴരപ്പൊന്നാന' എഴുന്നള്ളിപ്പിന്‌ പ്രശസ്തമാണ്‌ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം.

■ വിശുദ്ധ സിസ്റ്റര്‍ അല്‍ഫോണ്‍സാമ്മയുടെ ഭൗതികാവശിഷ്ടങ്ങൾ സുക്ഷിച്ചിരിക്കുന്ന ദേവാലയമാണ്‌ ഭരണങ്ങാനം പള്ളി.

■ വാഴ്‌ത്തപ്പെട്ട ചാവറ ഏലിയാസ്‌ കുര്യാക്കോസ്‌ അച്ചന്റെ ശവകുടീരമാണ്‌ മാന്നാനം പള്ളി.

■ കേരളത്തിലെ ആദ്യഫാസ്റ്റ്ട്രാക്ക്‌ കോടതി കോട്ടയത്താണ്‌.

■ ഐതീഹ്യമാലയുടെ കര്‍ത്താവായ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ സ്വദേശമാണ്‌ കോട്ടയം.

■ വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി കേരളം സന്ദര്‍ശിച്ച്‌ 'വൈക്കം ഹീറോ' എന്ന വിശേഷണം സ്വന്തമാക്കിയ നേതാവാണ്‌ ഇ.വി. രാമസ്വാമി നായ്ക്കര്‍.

■ ബഷീര്‍ സ്മാരകം തലയോലപ്പറമ്പിലും മന്നത്ത്‌ പത്മനാഭന്‍ സ്മാരകം പെരുന്നയിലുമാണ്‌.

■ കേരളത്തിലെ ആദ്യ അച്ചടിശാലയായ സി.എം.എസ്‌. പ്രസ്‌ കോട്ടയത്ത്‌ ബെഞ്ചമിന്‍ ബെയ്‌ലി 1821ല്‍ സ്ഥാപിച്ചു.

■ ഗിന്നസ്‌ ബുക്കില്‍ ഇടംനേടിയ ലോകത്തിലെ ഏറ്റവും ചെറിയ പശുവര്‍ഗമാണ്‌ വെച്ചൂര്‍ പശു.

■ കേരളത്തിലെ ആദ്യ സിമന്‍റ്‌ ഫാക്ടറിയായ ട്രാവന്‍കൂര്‍ സിമന്‍റ്‌ ഫാക്ടറി നാട്ടകം.

■ മലയാളികൾ തുടങ്ങിയ ആദ്യപത്രമായ 'ജ്ഞാനനിക്ഷേപം' 1848-ല്‍ കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ചു.

■ നിലവിലുള്ള ഏറ്റവും പഴയ പത്രമായ ദീപിക 1881-ല്‍ മാന്നാനത്തുനിന്നും പ്രസിദ്ധീകരണം ആരംഭിച്ചു.

■ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം 1940-ല്‍ കോട്ടയത്ത്‌ പ്രവര്‍ത്തനമാരംഭിച്ചു.

■ അരുന്ധതി റോയിയുടെ "ഗോഡ്‌ ഓഫ്‌ സ്മാൾ തിങ്‌സ്‌" എന്ന നോവലില്‍ പ്രതിപാദിക്കുന്ന അയ്മനം ഗ്രാമം മീനച്ചിലാറിന്റെ തീരത്താണ്‌.

■ ആദ്യകാലത്ത്‌ "ബേക്കേഴ്‌സ്‌ എസ്റ്റേറ്റ്‌" എന്നറിയപ്പെട്ട കുമരകം പക്ഷിസങ്കേതം വേമ്പനാട്ടുകായലിന്റെ തീരത്താണ്‌.

■ മീനച്ചിലാറിന്റെ പതനസ്ഥാനം വേമ്പനാട്ടുകായലാണ്‌.

No comments:

Powered by Blogger.