Districts of Kerala | Kozhikode

Districts of Kerala | Kozhikode
കോഴിക്കോട് ജില്ല
■ ഇന്ത്യയിലെ ആദ്യ ശില്പനഗരം.
■ ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക്‌ വിമുക്ത ജില്ല.
■ നാളികേര ഉത്പാദനത്തില്‍ ഒന്നാംസ്ഥാനം.
■ ഇന്ത്യയിലാദ്യത്തെ വനിതാ പോലീസ്‌ സ്റ്റേഷന്‍ സ്ഥാപിക്കപ്പെട്ടു (1973).
■ കേരളത്തില്‍ ആദ്യമായി ഗാന്ധിജി എത്തിയ സ്ഥലം (1920)
■ ബ്രിട്ടിഷ്‌ ഭരണകാലത്ത്‌ മലബാര്‍ ജില്ലയുടെ ആസ്ഥാനം.
■ ഇന്ത്യയിലെ ആദ്യത്തെ മാലിന്യമുക്തനഗരം
■ വിശപ്പില്ലാത്ത നഗരം പദ്ധതി നടപ്പിലാക്കിയ ജില്ല.
■ കേരളത്തിലാദ്യമായി സിനിമാപ്രദര്‍ശനം നടന്ന സ്ഥലം
■ 3G സംവിധാനത്തിന്‌ തുടക്കമിട്ട നഗരം.
■ കേരളത്തില്‍ പാഴ്‌സികൾ കുടുതലുള്ള ജില്ല.
■ സ്റ്റുഡന്‍റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്ക്‌ തുടക്കമിട്ട ജില്ല.
■ കേരളത്തിലെ ആദ്യ സ്‌പോര്‍ട്‌സ്‌ മെഡിസിന്‍ ഇന്‍സ്റ്റിവ്വൂട്ട്‌ സ്ഥാപിക്കപ്പെട്ടു.
■ പ്രാചീനകാലത്ത്‌ ത്രിവിക്രമപുരം എന്നറിയപ്പെട്ടു.

നദികള്‍ല
■ കുറ്റ്യാടിപ്പുഴ,
■ കല്ലായിപ്പുഴ,
■ കോരപ്പുഴ,
■ ചാലിയാര്‍,
■ കടലുണ്ടിപ്പുഴ

ടൂറിസ്റ്റ്‌ കേന്ദ്രങ്ങള്‍
■ കാപ്പാട്‌,
■ പെരുവണ്ണാമുഴി,
■ കക്കയം,
■ ജാനകിക്കാട്‌,
■ തുഷാരഗിരി വെള്ളച്ചാട്ടം,
■ ഉരക്കുഴിവെള്ളച്ചാട്ടം,
■ വയനാട്‌ ചുരം,
■ ഡോൾഫിൻ പോയിന്‍റ്‌,
■ തിക്കോടി വിളക്കുമാടം,
■ ഇരിങ്ങല്‍ ക്രാഫ്റ്റ്‌ വില്ലേജ്‌ (സര്‍ഗാലയ),
■ സരോവരം ബയോപാര്‍ക്ക്‌,
■ വെള്ളിയാംകല്ല്‌,
■ കടലുണ്ടി പക്ഷിസങ്കേതം,
■ മലബാര്‍ വന്യജീവിസങ്കേതം

പ്രധാന സ്ഥാപനങ്ങള്‍
■ കേന്ദ്രസുഗന്ധവിള ഗവേഷണകേന്രം
■ കോഴിക്കോട്‌ (മൂഴിക്കല്‍)
■ കേന്ദ്ര അടയ്ക്കാ സുഗന്ധവിളഗവേഷണ കേന്ദ്രം - നടക്കാവ്‌ (കോഴിക്കോട്‌)
■ ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ മാനേജ്മെന്‍റ്‌ - കുന്ദമംഗലം
■ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്നോളജി - ചാത്തമംഗലം (NIT)
■ ഉഷാ സ്‌കൂൾ ഓഫ്‌ അത്ലറ്റിക്സ്‌ - കൊയിലാണ്ടി
■ ഇന്ത്യന്‍ സ്‌കൂൾ ഓഫ്മ മാത്തമാറ്റിക്സ് - കുന്ദമംഗലം
■ കേരള സംസ്ഥാന കളരി അക്കാദമി - വടകര
■ നിർദേശ് (Nirdesh) - ചാലിയം
■ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം - കരിപ്പൂർ
■ കാലിക്കറ്റ് യൂണിവേഴ്സിറ്റി - തേഞ്ഞിപ്പലം (മലപ്പുറം ജില്ലയിലാണ്)
■ കിർത്താഡ്‌സ് (Kirthads) - ചേവായൂർ
■ സെൻട്രൽ വാട്ടർ റിസോഴ്സ് ടെവേലോപ്മെന്റ്റ് ആൻഡ് മാനേജ്‌മന്റ് - കുന്ദമംഗലം
■ ബി.സ്.എഫ്.കേന്ദ്രം - നാദാപുരം (അരീക്കര കുന്ന്)
■ സി.ആര്‍.പി.എഫ്‌, കേന്ദ്രം- പെരുവണ്ണാമുഴി
■ മലബാര്‍ സ്പിന്നിങ്‌ ആന്‍ഡ്‌ വീവിങ്‌ മില്‍സ്‌ - തിരുവണ്ണൂര്‍
■ കേരള സോപ്സ് - കോഴിക്കോട്‌
■ കേരള സ്റ്റേറ്റ്‌ മാര്‍ക്കറ്റിങ്‌ ഫെഡറേഷന്‍ - കോഴിക്കോട്‌
■ മലബാര്‍ ദേവസ്വം ബോര്‍ഡ്‌ - കോഴിക്കോട്‌
■ കോഴിക്കോട് ഡീസൽ വൈദ്യുത നിലയം
■ കുറ്റ്യാടി ജലവൈദ്യുതപദ്ധതി

സ്മാരകങ്ങൾ, മ്യുസിയം
■ വി.കെ. കൃഷ്ണമേനോന്‍ ആര്‍ട്ട്‌ ഗാലറി - കോഴിക്കോട്‌
■ കുഞ്ഞാലിമരയ്ക്കാര്‍ മ്യുസിയം - ഇരിങ്ങല്‍ (കോട്ടയ്ക്കല്‍)
■ തച്ചോളി ഒതേനന്‍ സ്മാരകം - വടകര
■ വാസ്‌കോഡഗാമ സന്ദര്‍ശന സ്പാരകം - കാപ്പാട്‌
■ പഴശ്ശിരാജ മ്യൂസിയം - ഈസ്റ്റ്ഹില്‍ (കോഴിക്കോട്‌)
■ ഇട്ടി അച്യുതന്‍ ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌ മ്യൂസിയം-ചാലിയം
■ ഇന്ത്യന്‍ ബിസിനസ്‌ മ്യൂസിയം - കുന്ദമംഗലം

വേറിട്ട വസ്തുതകള്‍
■ കോഴിക്കോടിനെ അറബികൾ 'കാലിക്കുത്‌' എന്നാണ്‌ വിളിച്ചിരുന്നത്‌.

■ കടല്‍മാര്‍ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യനായ വാസ്‌കോഡഗാമ 1498-ല്‍ കോഴിക്കോട്ടിലെ കാപ്പാട്‌ കപ്പലിറങ്ങി.

■ എ.ഡി. 1499-ല്‍ കോഴിക്കോട്ടെത്തിയ നാവികനാണ്‌ കബ്രാൾ.

■ എ.ഡി. 1510-ല്‍ സാമൂതിരിയും പോര്‍ച്ചുഗീസുകാരും തമ്മില്‍ നടന്ന യുദ്ധമാണ്‌ കോഴിക്കോട്‌ യുദ്ധം.

■ ഗുരുവായൂര്‍ സത്യാഗ്രഹ പ്രമേയം അവതരിപ്പിച്ചത്‌ വടകരയിലാണ്‌.

■ വാഗ്‌ഭടാനന്ദന്റെ തത്ത്വപ്രകാശിക വിദ്യാലയം കോഴിക്കോട്ട്‌ സ്ഥിതിചെയ്യുന്നു,

■ സാമൂതിരിയുടെ കഴുത്തിലേക്ക്‌ നീട്ടിയ പിരങ്കി എന്നറിയപ്പെടുന്നത്‌ ചാലിയം കോട്ടയാണ്‌.

■ മലബാര്‍ തീരത്തേക്കുള്ള പ്രവേശനകവാടം എന്നറിയപ്പെടുന്നത്‌ കാപ്പാട്‌.

■ അറബികൾ ഫന്തരീന എന്ന്‌ വിളിച്ചിരുന്ന സ്ഥലമാണ്‌ പന്തലായനി കൊല്ലം.

■ ബേപ്പൂര്‍, സുല്‍ത്താന്‍ പട്ടണം എന്നാണ്‌ അറിയപ്പെട്ടത്‌.

■ കടത്തനാടന്‍ രാജവംശം ഭരണം നടത്തിയത്‌ - വടകര.

■ ക്വിറ്റ്‌ ഇന്ത്യാ സമരത്തിന്റെ ഭാഗമായി മലബാറില്‍ നടന്ന ചരിത്രസംഭവമാണ്‌ 1942-ലെ കീഴരിയൂര്‍ ബോംബ്‌ കേസ്‌.

■ മലബാര്‍ പ്രദേശത്തെ ടിപ്പുവിന്റെ ആസ്ഥാനമായിരുന്നു ഫറോക്ക്‌.

■ വടക്കന്‍പാട്ടുകളിലെ വീരേതിഹാസമായിരുന്ന തച്ചോളി ഒതേനന്റെ ജന്മസ്ഥലമാണ്‌ വടകര.

■ കേരളത്തിലാദ്യമായി ജലത്തിന്റെ ഗുണമേന്മ തിരിച്ചറിയാനുള്ള വാട്ടര്‍ കാര്‍ഡ്‌ സമ്പ്രദായം ആരംഭിച്ചത്‌ കുന്നമംഗലം പഞ്ചായത്ത്‌.

■ ഇന്ത്യയിലെ ആദ്യ ജലമ്യൂസിയം -കുന്നമംഗലം (പെരിങ്ങളം).

■ കേരളത്തിലെ ഏക ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ മാനേജ്മെന്‍റ്‌ (IIM) കുന്നമംഗലത്താണ്‌.

■ ദക്ഷിണേന്ത്യയില്‍ ആദ്യമായി കയാക്കിങ്‌ മത്സരങ്ങക്ക്‌ വേദിയായത്‌ ഇരുവഞ്ഞിപ്പുഴയാണ്‌ (തുഷാരഗിരി).

■ രാജ്യത്തെ ആദ്യ സമ്പൂര്‍ണ അവയവ-നേത്രദാന ഗ്രാമമാണ്‌ ചെറുകുളത്തൂര്‍.

■ കേരളത്തിലെ ആദ്യ ബാങ്കായ നെടുങ്ങാടി ബാങ്ക്‌ 1803-ല്‍ സ്ഥാപിതമായി.

■ ഇന്ത്യയിലെ രണ്ടാമത്തെ ക്രാഫ്റ്റ്‌ വില്ലേജ്‌ (കരകൗശല ഗ്രാമം) ആണ്‌ ഇരിങ്ങല്‍ ക്രാഫ്റ്റ്‌ വില്ലേജ്‌ (ആദ്യത്തേത് ജയ്‌പ്പൂരിൽ).

■ കുഞ്ഞാലിമരയ്ക്കാര്‍ മ്യൂസിയം കോട്ടയ്ക്കലിലാണ്‌ (ഇരിങ്ങല്‍).

■ ഒലിവ്‌ റിഡ്‌ലി കടലാമകളെ സംരക്ഷിക്കുന്ന സ്ഥലമാണ്‌ കോഴിക്കോട്‌ ജില്ലയിലെ കൊളാവിപ്പാലം.

■ കേരളത്തിലെ രണ്ടാമത്തെ മുതലവളര്‍ത്തുകേന്ദ്രം പെരുവണ്ണാമുഴിയിലാണ്‌.

■ രാജ്യത്തെ ആദ്യ കപ്പല്‍ രൂപകല്പന കേന്ദ്രമായ 'നിര്‍ദേശ്‌' ചാലിയത്താണ്‌.

■ സമ്പൂര്‍ണ ആരോഗ്യ പദ്ധതിയായ ആയുര്‍ദളം നടപ്പാക്കിയത്‌ കൂത്താളി പഞ്ചായത്തിലാണ്‌.

■ ഇന്ത്യയിലെ ആദ്യ പുകയില വിമുക്തഗ്രാമമാണ്‌ കൂളിമാട്‌.

■ സംസ്ഥാനത്തെ ആദ്യ ഖാദി ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടത്‌ പനങ്ങാട്‌ (ബാലുശ്ശേരി).

■ ഐ.എസ്‌.ഒ. സര്‍ട്ടിഫിക്കറ്റ്‌ കരസ്ഥമാക്കിയ ആദ്യ പോലീസ്‌ സ്റ്റേഷനാണ്‌ കോഴിക്കോട് ടൗൺ പോലീസ്‌ സ്റ്റേഷന്‍.

■ കോഴിക്കോട്‌ മുതലക്കുളത്തുവെച്ചാണ്‌ 1991-ല്‍ കേരളത്തെ സമ്പൂര്‍ണ സാക്ഷരത നേടിയ സംസ്ഥാനമായി ചേലക്കാടന്‍ ആയിഷ പ്രഖ്യാപിച്ചത്.

■ ഉരു (മരക്കപ്പല്‍) നിര്‍മാണത്തിന്‌ ലോകപ്രശസ്തമാണ് ബേപ്പൂര്‍.

■ ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങളാണ് തുഷാരഗി, ഉരക്കുഴി.

■ മലബാർ വന്യ ജീവിസങ്കേതത്തിന്റെ ആസ്ഥാനമാണ് പെരുവണ്ണാമുഴി.

■ 1962 ല്‍ കോഴിക്കോട്ടുവെച്ചാണ്‌ ശാസ്ത്രസാഹിത്യ പരിഷത്ത്‌ രുപംകൊണ്ടത്.

■ സ്വാഭാവിക രസം നിക്ഷേപമുള്ള കേരളത്തിലെ സ്ഥലമാണ്‌ മൂരാട്‌ (വടകരയ്ക്കുടുത്ത്).

■ 'മലബാറിന്റെ ഊട്ടി' എന്നറിയപ്പെടുന്നത് കക്കയമാണ്.

■ മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതിയാണ്‌ കുറ്റ്യാടി ജലവൈദ്യുത പദ്ധതി.

■ മലബാര്‍ കളക്ടറായിരുന്ന എച്ച്‌.വി. കനോലി പണി കഴിപ്പിച്ച കനോലി കനാല്‍ കോഴിക്കോട നഗരത്തിലാണ്‌.

■ ജനകീയ പങ്കാളിത്തത്തോടെ കുടിവെള്ള പദ്ധതി ആരംഭിച്ച ആദ്യ പഞ്ചായത്താണ്‌ ഒളവണ്ണ.

■ ഇന്ത്യയിലെ ആദ്യനാളികേര ജൈവ ഉദ്യാനം കുറ്റ്യാടി.

■ കളരിപ്പയറ്റിന്റെയും വടക്കന്‍പാട്ടിന്റെയും ഈറ്റില്ലമാണ്‌ കടത്തനാട്‌ (വടകര).

■ കഥകളിയുടെ പൂര്‍വരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം രൂപപ്പെടുത്തിയത്‌ കോഴിക്കോട്‌ മാനവേദന്‍ നമ്പൂതിരിയാണ്‌.

■ “ഒരു തെരുവിന്റെ കഥ” എന്ന നോവലിലൂടെ എസ്‌.കെ. പൊറ്റക്കാട്ട്‌ വരച്ചുകാട്ടുന്ന സ്ഥലമാണ്‌ മിഠായിത്തെരുവ് (കോഴിക്കോട്) .

■ “രേവതി പട്ടത്താനം' എന്ന വിദ്വല്‍സദസ്സിന്‌ വേദിയാകുന്നത്‌ തളി ക്ഷേത്രമാണ്‌.

■ ക്വിറ്റ്‌ ഇന്ത്യ സ്മാരക പോസ്റ്റ്‌ ഓഫീസ്‌ ചേമഞ്ചേരിയിലാണ്‌.

■ കേരളത്തിന്റെ മഞ്ഞനദി - കുറ്റ്യാടിപ്പുഴ.

■ സഹകരണ മേഖലയിലെ ആദ്യത്തെ ഐ.ടി. പാര്‍ക്കാണ്‌ കോഴിക്കോട്ടെ ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്ക്‌,

■ ഇന്ത്യയിലെ ആദ്യ ജെന്‍ഡര്‍ പാര്‍ക്ക്‌ കോഴിക്കോട്ടാണ്‌ ആരംഭിച്ചത്‌.



■ സമ്പൂര്‍ണ ജലനയം പ്രഖ്യാപിച്ച ആദ്യ പഞ്ചായത്താണ്‌ പെരുമണ്ണ.

■ കേരളത്തില്‍ ആദ്യമായി ചിക്കുന്‍ഗുനിയ രോഗം റിപ്പോര്‍ട്ട്‌ ചെയ്തത്‌ 2005-ല്‍ ഒളവണ്ണയിലാണ്‌.

No comments:

Powered by Blogger.