Dr Rajendra Prasad (1884 - 1963) | President of India

Dr Rajendra Prasad (1884 - 1963) | President of India
ഡോ.രാജേന്ദ്ര പ്രസാദ് (1884 -.1963)
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ രാഷ്ട്രപതിയാണ് ഡോ.രാജേന്ദ്ര പ്രസാദ്. 1884 ഡിസംബർ 3ന് ബിഹാറിലെ സിരാദായി ഗ്രാമത്തിൽ ജനിച്ചു. 1911 ലാണ് രാജേന്ദ്ര പ്രസാദ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമാകുന്നത്. 1917ൽ ബിഹാറിലെ ചമ്പാരൻ ഗ്രാമത്തിലെ നീലം കർഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഗാന്ധിജിയെത്തിയപ്പോളാണ് അദ്ദേഹം ഗാന്ധിജിയുടെ പ്രിയശിഷ്യനും അനുയായിയായുമായി മാറിയത്. മൂന്നു തവണ അദ്ദേഹം കോൺഗ്രസ് പ്രസിഡന്റായി. 1942ൽ ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് മൂന്നു വർഷം ജയിലിൽ കഴിഞ്ഞു.

1946ൽ ജവാഹർലാൽ നെഹ്‌റു രൂപീകരിച്ച ഇടക്കാല മന്ത്രിസഭയിൽ കൃഷി-ഭക്ഷ്യവകുപ്പ് മന്ത്രിയായി. 1946ൽ ഭരണഘടനാ നിർമാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം അധ്യക്ഷനായ ഭരണഘടനാ നിർമാണ സഭയാണ് ഇന്ത്യൻ ഭരണഘടന നിർമ്മിച്ചത്. 1950 ജനുവരി 26ന് സ്വതന്ത്ര ഇന്ത്യയുടെ ഇടക്കാലരാഷ്ട്രപതിയായി അദ്ദേഹം നിയമിതനായി. 1952ൽ നടന്ന ആദ്യത്തെ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു. പിന്നീട് 1957ൽ നടന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലും അദ്ദേഹം വിജയിയായി. അവസാന കാലഘട്ടത്തിൽ പട്നയിൽ ഗംഗാ തീരത്തുള്ള സദാഖത് ആശ്രമത്തിലാണ് രാജേന്ദ്രപ്രസാദ് കഴിഞ്ഞിരുന്നത്. 1963 മെയ് 13ന് അന്തരിച്ചു.
പ്രധാന കൃതികൾ
■ സത്യാഗ്രഹ അറ്റ് ചമ്പാരൻ (1922)
■ ഇന്ത്യ ഡിവൈഡഡ് (1946)
■ ആത്മകഥ (1946)
■ മഹാത്മാഗാന്ധി ആൻഡ് ബീഹാർ (1949)
■ അറ്റ് ദ ഫീറ്റ് ഓഫ് മഹാത്മാഗാന്ധി (1954)
■ ദ യൂണിറ്റി ഓഫ് ഇന്ത്യ
ചോദ്യങ്ങൾ
1. 1906ല്‍ ബീഹാറി യൂത്ത്‌ കോണ്‍ഫറന്‍സിനു രൂപം നല്‍കിയതാര്‌ - രാജേന്ദ്ര പ്രസാദ്

2. രാജേന്ദ്രപ്രസാദ് ഗാന്ധിജിയെ ആദ്യമായി കണ്ടുമുട്ടിയത് - 1916ലെ ലക്‌നൗ സമ്മേളനത്തിൽ

3. കൊല്‍ക്കത്ത പഠനകാലത്ത്‌ ബീഹാറി സ്റ്റുഡന്‍റ്സ്‌ ക്ലബ്ബ്‌ രൂപവല്‍ക്കരിക്കുന്നതിന്‌ നേതൃത്വം നല്‍കിയ ഇന്ത്യന്‍ രാഷ്‌ട്രപതി - രാജേന്ദ്ര പ്രസാദ്

4. 1921ല്‍ ദേശ്‌ എന്ന ഹിന്ദി വാരിക ആരംഭിച്ച ഇന്ത്യന്‍ രാഷ്‌ട്രപതി - രാജേന്ദ്ര പ്രസാദ്

5. ചമ്പാരന്‍ സത്യാഗ്രഹം എന്ന പുസ്തകത്തിന്റെ (1922) കര്‍ത്താവ്‌ - രാജേന്ദ്ര പ്രസാദ്

6. ഗാന്ധിജി കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ചപ്പോള്‍ ഒപ്പം രാജി സമര്‍പ്പിച്ചെങ്കിലും മൗലാനാ ആസാദിന്റെ പ്രേരണ മൂലം പിന്നീട്‌ രാജി പിന്‍വലിച്ച നേതാവ്‌ - രാജേന്ദ്ര പ്രസാദ്

7. രാജേന്ദ്രപ്രസാദ്‌ ആദ്യമായി കോൺഗ്രസ് പ്രസിഡന്റായ വർഷം - 1934 - 1935 (ബോംബെ സമ്മേളനം)

8. 1939ൽ സുഭാഷ്‌ ചന്ദ്രബോസ്‌ രാജിവച്ചപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റായത്‌ - രാജേന്ദ്ര പ്രസാദ്

9. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ എന്ന നിലയില്‍ ഔദ്യോഗികമായി കേരളത്തിലെത്തിയ ആദ്യ നേതാവ്‌ - രാജേന്ദ്ര പ്രസാദിനെ

10. ദേശീയ പതാക തിരഞ്ഞെടുക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നത്‌ - രാജേന്ദ്ര പ്രസാദ്

11. രാജേന്ദ്രപ്രസാദിന്റെ ആത്മകഥ - ആത്മകഥ (1946)

12. വിഭക്ത ഭാരതം (1946) രചിച്ചത്‌ - രാജേന്ദ്ര പ്രസാദ്

13. നെഹ്രുവിന്റെ നേതൃത്വത്തില്‍ 1946 സെപ്തംബ൪ രണ്ടിന്‌ നിലവില്‍ വന്ന ഇടക്കാല മന്ത്രിസഭയില്‍ കൃഷി-ഭക്ഷ്യവകുപ്പു മന്ത്രി - രാജേന്ദ്ര പ്രസാദ്

14. ഭരണഘടനാ നിര്‍മ്മാണ സഭയുടെ സ്ഥിരം അദ്ധ്യക്ഷന്‍ - രാജേന്ദ്ര പ്രസാദ്

15. ബീഹാര്‍ ഗാന്ധിയെന്ന അപരനാമത്തില്‍ അറിയപ്പെട്ടത്‌ - രാജേന്ദ്ര പ്രസാദ്

16. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി - രാജേന്ദ്ര പ്രസാദ്

17. ശതമാനാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടി രാഷ്ട്രപതിയായ വ്യക്തി - രാജേന്ദ്ര പ്രസാദ്

18. ഉപരാഷ്ട്രപതിയാകാതെ രാഷ്ട്രപതിയായ ആദ്യ വ്യക്തി - രാജേന്ദ്ര പ്രസാദ്

19. ആദ്യത്തെ ഏഷ്യന്‍ ഗെയിംസ്‌ 1951ല്‍ ഉദ്ഘാടനം ചെയ്തത്‌ - രാജേന്ദ്ര പ്രസാദ്

20. 1952ലെ ആദ്യത്തെ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ രാജേന്ദ്രപ്രസാദിന്റെ പ്രധാന എതിരാളിയായിരുന്നത് - കെ.ടി.ഷാ

21. വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്ട്രപതി - രാജേന്ദ്ര പ്രസാദ്

22. രണ്ടുപ്രാവശ്യം ഇന്ത്യന്‍ രാഷ്ട്രപതിയായ ഏക വ്യക്തി - രാജേന്ദ്ര പ്രസാദ്

23. ഏറ്റവും കൂടുതല്‍കാലം (12 വർഷം) രാഷ്ട്രപതി പദവി വഹിച്ച വ്യക്തി - രാജേന്ദ്ര പ്രസാദ്

24. കേരളനിയമസഭയില്‍ ചിത്രം അനാച്ഛാദനം ചെയ്യപ്പെട്ട ആദ്യ രാഷ്‌ട്രപതി - രാജേന്ദ്ര പ്രസാദ്

25. കേരളത്തിലെ ഒന്നാമത്തെ മന്ത്രിസഭയെ (ഇ.എം.എസ് മന്ത്രിസഭ) അനുഛേദം 356 ഉപയോഗിച്ച് സസ്പെൻഡ് ചെയ്‌ത രാഷ്‌ട്രപതി - രാജേന്ദ്ര പ്രസാദ്

26. ഇന്ത്യയിലാദ്യമായി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം (1961) വിളിച്ചുചേര്‍ത്ത രാഷ്‌ട്രപതി - രാജേന്ദ്ര പ്രസാദ്

27. ഭാരതരത്നം നേടിയ ആദ്യ രാഷ്‌ട്രപതി - രാജേന്ദ്ര പ്രസാദ് (1962)

28. രാഷ്‌ട്രപതി സ്ഥാനം വഹിച്ചശേഷം ആദ്യമായി ഭാരതരത്നം നേടിയത്‌ - രാജേന്ദ്ര പ്രസാദ്

29. രാഷ്‌ട്രപതി സ്ഥാനമൊഴിഞ്ഞശേഷം ശിഷ്ടകാലം പട്‌നയില്‍ ഗംഗാതീരത്തുള്ള സദാഖത്ത്‌ ആശ്രമത്തില്‍ ചെലവഴിച്ചത്‌ - രാജേന്ദ്ര പ്രസാദ്

30. രാജേന്ദ്രപ്രസാദിന്റെ അന്ത്യവിശ്രമസ്ഥലം - മഹാപ്രയാൺഘട്ട് (പാറ്റ്ന)

No comments:

Powered by Blogger.