Ancient Kingdoms in Kerala
കേരളത്തിലെ രാജവംശങ്ങൾ |
---|
ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിരവധി രാജവംശങ്ങൾ കേരളത്തിൽ ഭരണം നടത്തിയിട്ടുണ്ട്. സംഘകാലത്തെ ചേര രാജവംശം, ആയ് രാജവംശം, മധ്യകാലത്തെ ചേര-ചോള രാജവംശങ്ങൾ, പ്രമുഖ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂർ - കൊച്ചി - കോഴിക്കോട് എന്നിവിടങ്ങളിലെ രാജവംശങ്ങൾ. നിലമ്പൂർ, കോലത്തുനാട്, വള്ളുവനാട്, ഏറനാട്, സാമൂതിരി, പാലക്കാട്, കടത്തനാട്, അറയ്ക്കൽ, കുമ്പള, തലപ്പിള്ളി, കൊല്ലങ്കോട്, നീലേശ്വരം, വെട്ടത്തു സ്വരൂപം, പരപ്പനാട്, കോട്ടയം, കുറുങ്ങോത്ത്, കരിപ്പത്ത്, അയിരൂർ, കവളപ്പാറ, രണ്ടത്തറ തുടങ്ങിയവ മലബാറിലെ നാട്ടുരാജ്യങ്ങളായിരുന്നു. കൊച്ചി, അഞ്ചിക്കൈമള്‍, ഇടപ്പള്ളി, ആലങ്ങാട്, പറവൂർ, കൊടുങ്ങല്ലൂർ, വില്ലാർവട്ടം തുടങ്ങിയവ കൊച്ചിയിലെ നാട്ടുരാജ്യങ്ങളായിരുന്നു. വേണാട്, ആറ്റിങ്ങൽ സ്വരൂപം, ആധുനിക തിരുവിതാംകൂർ, ദേശിങ്ങനാട്, ഇളയിടത്തു സ്വരൂപം, കിളിമാനൂർ, പന്തളം, പൂഞ്ഞാർ, വടക്കുംകൂർ, തെക്കുംകൂർ, കായംകുളം, ചെമ്പകശ്ശേരി തുടങ്ങിയവ തിരുവിതാംകൂറിലും നാട്ടുരാജ്യങ്ങളായിരുന്നു.
അനുബന്ധ ചോദ്യങ്ങൾ |
---|
1. മലബാറിലെ ആരോമൽ ചേകവരുടെ കുടുംബവുമായി ബന്ധപ്പെട്ട പാട്ടുകൾ അറിയപ്പെടുന്ന പേര് - പുത്തൂരംപാട്ട്
2. തച്ചോളിപ്പാട്ടുകളിലെ വീരനായകൻ - ഒതേനൻ
3. പത്മനാഭപുരം കൊട്ടാരം സ്ഥിതിചെയ്യുന്നത് തമിഴ്‌നാട്ടിലെ ഏത് ജില്ലയിലാണ് - കന്യാകുമാരി
4. കായംകുളത്തെ കൃഷ്ണപുരം കൊട്ടാരത്തിൽ കാണപ്പെടുന്ന ചുവർചിത്രം - ഗജേന്ദ്രമോക്ഷം
5. ചേരരാജാക്കന്മാരുടേതായി കണ്ടുകിട്ടിയിട്ടുള്ള ആദ്യ ശാസനം - വാഴപ്പള്ളി ശാസനം
6. ആയ് രാജാക്കന്മാരുടെ ആസ്ഥാനം ഏതായിരുന്നു - പൊതിയിൽമലയിലെ ആയിക്കുടി
7. പാഴിയുദ്ധത്തിൽ വിജയിച്ച ഏലിമല രാജാവ് - നന്നൻ
8. സംഘകാലത്ത് രാജപത്നി (പട്ടമഹിഷി) അറിയപ്പെട്ടിരുന്ന പേര് - പെരുംതേവി
9. കൃഷ്ണഗാഥാകാരനായ ചെറുശ്ശേരി നമ്പൂതിരിയുടെ പുരസ്‌കർത്താവ് എന്നു വിഖ്യാതി നേടിയ കോലത്തിരി - ഉദയവർമൻ
10. പന്നിയൂർ, ചൊവ്വര എന്നീ ഗ്രാമങ്ങളിലെ നമ്പൂതിരിമാർ തമ്മിൽ നിലനിന്ന അഭിപ്രായവ്യത്യാസം അറിയപ്പെട്ടിരുന്ന പേര് - കൂറുമത്സരം
11. ആറങ്ങോട്ട് സ്വരൂപം എന്നറിയപ്പെട്ടിരുന്ന നാട് - വള്ളുവനാട്
12. കേരള ചരിത്രത്തിലെ 'സുവർണയുഗം' എന്ന് വിശേഷിപ്പിക്കുന്നത് ഏതു ഭരണകാലമാണ് - കുലശേഖര ഭരണകാലം
13. 'ജയസിംഹനാട്' അഥവാ ദേശിങ്ങനാട് എന്ന പേര് കൊല്ലത്തിനു സമീപപ്രദേശങ്ങൾക്കു ലഭിച്ചത് ഏതു വേണാട്ടുരാജാവിൽ നിന്നാണ് - ജയസിംഹൻ
14. വേണാടിന്റെ തലസ്ഥാനം - കൊല്ലം
15. മൂഷകവംശൻ എന്ന സംസ്കൃതമഹാകാവ്യത്തിന്റെ രചയിതാവായ അതുലൻ ഏതു രാജാവിന്റെ ആസ്ഥാന കവിയായിരുന്നു - ശ്രീകണ്ഠൻ
16. കോലത്തുനാട്ടിലെ രാജാക്കന്മാർ അറിയപ്പെട്ടിരുന്ന പേര് - കോലത്തിരി
17. മാർക്കോ പോളോയുടെ വിവരണങ്ങളിൽ കോലത്തുനാടിനെ ഏതുപേരിലാണ് പരാമർശിച്ചിട്ടുള്ളത് - ഏലിരാജ്യം
18. 'ഭാരതസംഗ്രഹം' എന്ന മഹാകാവ്യത്തിന്റെയും 'ചന്ദ്രികാ കുലാപീഠം' എന്ന നാടകത്തിന്റെയും രചയിതാവുമായ കോലത്തുനാട്ടിലെ ഇളമുറ രാജാവ് - രാമവർമ
19. പതിമൂന്നാം ശതകത്തിന്റെ അവസാനംവരെ പെരുമ്പടപ്പ് സ്വരൂപത്തിന്റെ (കൊച്ചി രാജവംശം) ആസ്ഥാനം എവിടെയായിരുന്നു - വന്നേരിയിൽ പെരുമ്പടപ്പു ഗ്രാമത്തിലെ ചിത്രകൂടത്തിൽ
20. 'പുരളീശന്മാർ' എന്നു വിളിക്കപ്പെട്ടിരുന്ന രാജവംശം - കോട്ടയം
21. കോട്ടയം രാജാക്കന്മാരുടെ കുടുംബദേവത - ശ്രീപോർക്കലി ഭഗവതി
22. ദക്ഷിണ കേരളത്തിലെ ഗുരുവായൂർ എന്നറിയപ്പെടുന്ന അമ്പലപ്പുഴ ക്ഷേത്രത്തിൽ കൃഷ്ണനെ പ്രതിഷ്ഠിച്ച ചെമ്പകശ്ശേരി രാജാവ് - പൂരാടം തിരുനാൾ ദേവനാരായണൻ (1566-1662)
23. ചാത്തന്‍കോത എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ടിരുന്നത് എവിടുത്തെ രാജാവാണ് - വള്ളുവനാട്
24. സാമൂതിരി തിരുനാവായ പിടിച്ചടക്കും വരെ മാമാങ്കത്തിന്റെ അധ്യക്ഷന്‍ എവിടുത്തെ രാജാവായിരുന്നു - വള്ളുവനാട്
25. സംസ്‌കൃതത്തില്‍ വല്ലഭക്ഷോണി എന്നു പരാമര്‍ശിക്കപ്പെട്ടിരുന്ന നാട്ടുരാജ്യം - വള്ളുവനാട്
26. എവിടുത്തെ ഭരണാധികാരിയായിരുന്നു വെള്ളാട്ടിരി - വള്ളുവനാട്
27. അറങ്ങോട്ട് സ്വരൂപം എന്നറിയപ്പെട്ടിരുന്ന നാട്ടുരാജ്യം - വള്ളുവനാട്
28. മാമാങ്കസമയത്ത് സാമൂതിരിയെ വധിക്കാന്‍ ചാവേറുകളെ അയച്ചിരുന്നത് എവിടുത്തെ രാജാവാണ് - വള്ളുവനാട്
29. 1740ൽ വടക്കുംകൂർ രാജാവുമായി ഒപ്പുവെച്ച ഉടമ്പടിപ്രകാരം 'ക്ഷേത്രങ്ങൾക്കും പശുക്കൾക്കും ഉപദ്രവമുണ്ടാവുകയില്ല' എന്നു വ്യവസ്ഥചെയ്ത പാശ്ചാത്യശക്തി - ഡച്ചുകാർ
30. ശുചീന്ദ്രം ക്ഷേത്രത്തിൽ സഭാമണ്ഡപം നിർമിച്ച വേണാട്ടുരാജാവ് - ചേര ഉദയ മാർത്താണ്ഡവർമ
31. വേണാട്ടിലെ ഉമയമ്മറാണി രാജകുടുംബത്തിലേക്ക് ദത്തെടുത്ത കോട്ടയം രാജവംശത്തിലെ കേരളവർമയ്ക്കു നൽകിയ പദവി - ഹിരണ്യ സിംഹനല്ലൂർ രാജകുമാരൻ (ഇരണിയൽ രാജകുമാരൻ)
32. പുലപ്പേടി, മണ്ണാപ്പേടി എന്നിങ്ങനെ പറയപ്പെട്ടിരുന്ന പ്രാചീനാചാരം നിരോധിച്ചുകൊണ്ട് എ.ഡി 1696ൽ വിളംബരം പുറപ്പെടുവിച്ച വേണാട്ടിലെ രാജകുമാരൻ - കോട്ടയം കേരളവർമ
33. 1741ലെ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ തടവുകാരനായി പിടിച്ച ഡച്ച് സൈന്യാധിപൻ - ഡിലനോയി
34. 1753ലെ മാവേലിക്കര ഉടമ്പടിയിൽ മാർത്താണ്ഡവർമയ്‌ക്കൊപ്പം ഒപ്പുവെച്ച രാജാവ് - കൊച്ചിരാജാവ്
35. തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്കു മാറ്റിയത് ഏതു മഹാരാജാവാണ് - ധർമരാജാവ്
36. മൈസൂർ പടയെ പ്രതിരോധിക്കാനായി മധ്യകേരളത്തിൽ 'നെടുങ്കോട്ട' നിർമിച്ച രാജാവ് - ധർമരാജാവ്
37. 1599ലെ ഉദയംപേരൂർ സുനഹദോസ് നടക്കുമ്പോൾ കൊച്ചിരാജ്യം ഭരിച്ചിരുന്ന രാജാവ് - കേശവരാമവർമ
38. കൊച്ചി രാജ്യചരിത്രത്തിൽ രാജാധികാരമേറ്റ ഒരേയൊരു രാജ്ഞി - റാണി ഗംഗാധരലക്ഷ്മി 39. ഏതു രാജകുടുംബത്തിലെ അംഗമായിരുന്നു കേരളവർമ പഴശ്ശിരാജ - വടക്കേ മലബാറിലെ കോട്ടയം
40. ബ്രിട്ടീഷ് രേഖകളിൽ 'പൈച്ചിരാജ', 'കൊട്ട്യോട്ട് രാജ' എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന കേരളീയനായ രാജാവ് - പഴശ്ശിരാജ
41. 1662 ഫെബ്രുവരി 22ന് ഡച്ചുകാരുമായി മട്ടാഞ്ചേരി കൊട്ടാരത്തിന്റെ മുന്നിൽ വെച്ചുനടന്ന യുദ്ധത്തിൽ വധിക്കപ്പെട്ട കൊച്ചിരാജാവ് - രാമവർമ
42. 'മാടഭൂപതി' എന്നു വിളിക്കപ്പെട്ട രാജാക്കന്മാർ - കൊച്ചി രാജാക്കന്മാർ
43. കൊച്ചിരാജ്യം 'കോവിലകത്തുംവാതുക്കൽ' എന്ന പേരിൽ താലൂക്കുകളായി വിഭജിച്ച് ഭരണം നടത്തിയ രാജാവ് - ശക്തൻ തമ്പുരാൻ
44. 'പെരുമ്പടപ്പ് ഗംഗാധര വീരകേരള തൃക്കോവിൽ അധികാരി' എന്നത് ഏതു രാജാക്കന്മാരുടെ പൂർണമായ സ്ഥാനപ്പേരാണ് - കൊച്ചി രാജാക്കന്മാരുടെ
45. കേരളത്തിൽ ആദ്യമായി മൈസൂർ ഭരണകൂടം കൈകടത്തിയത് ഏതുപ്രദേശത്താണ് - പാലക്കാട്
46. കേരളത്തിൽ നിലവിലുണ്ടായിരുന്ന പുലയനാടു വാഴികളുടെ ആസ്ഥാനം - പുലയനാർ കോട്ട
47. കേരളത്തിലെ ഏക മുസ്ലിം രാജവംശം - അറയ്ക്കൽ രാജവംശം
48. അറയ്ക്കൽ രാജവംശത്തിന്റെ ആസ്ഥാനം - കണ്ണൂർ
49. അറയ്ക്കൽ രാജവംശത്തിലെ ഭരണാധികാരികൾ - അറിയപ്പെട്ടിരുന്നത് - അലിരാജ
50. അറയ്ക്കൽ രാജവംശത്തിലെ രാജ്ഞി അറിയപ്പെട്ടിരുന്നത് - അറയ്ക്കൽ ബീവി
51. ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള കേരളത്തിലെ ഏക നാടുവാഴി ഭരണം നടത്തിയിരുന്ന പ്രദേശം - വില്ലാർവട്ടം (ചേന്നമംഗലം, വൈപ്പിൻ തുടങ്ങിയ പ്രദേശങ്ങൾ ഇതിന്റെ ഭാഗമായിരുന്നു)
52. 1810ൽ റാണി ഗൗരി ലക്ഷ്മിബായിയുടെ കാലത്ത് തിരുവിതാംകൂർ ദിവാനായി നിയമിക്കപ്പെട്ട ബ്രിട്ടീഷ് റസിഡന്റ് - കേണൽ മൺറോ
53. 1836ൽ തിരുവനന്തപുരത്ത് നക്ഷത്രബംഗ്ലാവ് സ്ഥാപിച്ച തിരുവിതാംകൂർ രാജാവ് - സ്വാതി തിരുനാൾ
54. 1865ലെ പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച മഹാരാജാവ് - ആയില്യം തിരുനാൾ

No comments: