Kollengode Kingdom | Kingdoms of Kerala
കൊല്ലങ്കോട് രാജവംശം |
---|
കൊല്ലങ്കോടും അതിനു ചുറ്റുമുള്ള എട്ട് വില്ലേജുകളും ഉൾപ്പെടുന്ന പ്രദേശത്തിന്റെ നാടുവാഴിയെ വേങ്ങനാട്ടു നമ്പിടിയെന്നും കൊല്ലങ്കോട് നമ്പിടിയെന്നും വിളിച്ചിരുന്നു. ഇന്നത്തെ പാലക്കാട് ജില്ലയിലെ ചിറ്റൂർതാലൂക്കിലാണ് കൊല്ലങ്കോട്. പിൽക്കാലത്ത് ഈ നാടുവാഴി കൊല്ലങ്കോട് രാജ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. വീരരവി എന്ന ക്ഷത്രിയ രാജാവിന്റെ വംശ പാരമ്പര്യം അവകാശപ്പെടുന്ന ഇവർ സ്വന്തം പേരിനോടൊപ്പം വീരരവി എന്ന സ്ഥാനപ്പേര് കൂടി ചേർത്തിരുന്നു.
കോഴിക്കോട്ട് സാമൂതിരിമാർ ഭരണമാരംഭിച്ചപ്പോൾ ഒരു സാമൂതിരിയുടെ പുത്രനായ കുതിരവട്ടത്തുനായർ ഈ രാജ്യം കീഴടക്കി. അതോടെ കൊല്ലങ്കോട് രാജാവ് സാമൂതിരിയുടെ സാമന്തനായി. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് കൊല്ലങ്കോടിന് ഏറെ നാശനഷ്ടങ്ങൾ നേരിട്ടു. പിന്നീട് മലബാർ പ്രദേശം ബ്രിട്ടീഷുകാർക്ക് ലഭിച്ചപ്പോൾ എല്ലാ വർഷവും നിശ്ചിത തുക പ്രതിഫലം സ്വീകരിച്ച് രാജ്യാധികാരം കമ്പനിക്ക് വിട്ടുകൊടുത്തു.

No comments: