Nileshwaram Kingdom | Kingdoms of Kerala
നീലേശ്വരം രാജവംശം |
---|
ഉത്തരകേരളത്തിൽ കണ്ണൂർ ജില്ലയിലാണ് നീലേശ്വരം രാജവംശത്തിന്റെ ആസ്ഥാനം. കണ്ണൂരിൽ നിന്ന് 85 കിലോമീറ്റർ വടക്കാണ് നീലേശ്വരം. സാമൂതിരി കോവിലകത്തെ ഒരു രാജകുമാരിയെ കോലത്തിരി (ചിറയ്ക്കൽ) കോവിലകത്തെ ഒരു തമ്പുരാൻ സാമൂതിരിയുടെ സമ്മതം കൂടാതെ വിവാഹം കഴിച്ചു. സാമൂതിരിയെ ധിക്കരിച്ച് രാജകുമാരി ഭർത്താവിനോടൊപ്പം കോലത്തുനാട്ടിലേക്ക് പോയി. വിവാദം സൃഷ്‌ടിച്ച ഈ വിവാഹത്തിനുശേഷം രാജദമ്പതികൾക്ക് കോലത്തിരി രാജാവ് നൽകിയ പ്രദേശമാണ് നീലേശ്വരം. നീലേശ്വരത്തും സമീപ പ്രദേശങ്ങളിലുമായി നാലു ശാഖകളുണ്ട് ഈ രാജവംശത്തിന്.
എന്നാൽ തെക്കേ കോവിലകവും വടക്കേ കോവിലകവുമാണ് അതിൽ പ്രധാനം. മറ്റു രണ്ടു ശാഖകൾ മഠത്തിൽ, കിണാവൂർ എന്നിവയാണ്. തെക്കൻ കനറയിലെ ഇക്കേരിയിലെ ശിവപ്പനായ്ക്കൻ 1737ൽ നീലേശ്വരം കീഴടക്കി ആധിപത്യം സ്ഥാപിച്ചു. ബ്രിട്ടീഷുകാർ തെക്കൻ കനറ പിടിച്ചപ്പോൾ നീലേശ്വരം അതിൽ ലയിപ്പിച്ചു. നീലേശ്വരം രാജവംശത്തിന്റെ കുലദൈവം തളിയിൽ ശിവനാണ്.

No comments: