Indian States - Arunachal Pradesh | Orbit PSC

Indian States - Arunachal Pradesh | Orbit PSC
അരുണാചൽ പ്രദേശ് (Arunachal Pradesh)
തലസ്ഥാനംഇറ്റാനഗർ
സംസ്ഥാന മൃഗം മിഥുൻ (ഗയൽ)
സംസ്ഥാന പക്ഷി വേഴാമ്പൽ
വിസ്തീർണ്ണം 83,743 ചകിമീ
ജനസംഖ്യ 13,83,727
ജനസാന്ദ്രത 17/ ചകിമീ
സ്ത്രീപുരുഷ അനുപാതം 920/1000
സാക്ഷരത66.95%
ഭാഷകൾ മോൺപ, മിജി, അഡി, ആക, നിഷി തുടങ്ങി 15 ഭാഷകൾ
ലോക്സഭാ സീറ്റുകൾ 2
രാജ്യസഭാ സീറ്റുകൾ 1
അസംബ്ലി സീറ്റുകൾ 60
ജില്ലകൾ 21

അരുണാചൽ പ്രദേശിലെ ജില്ലകൾ
വെസ്റ്റ് കാമെങ്
ഈസ്റ്റ് കാമെങ്
ലോവർ സുബാൻസിരി
അപ്പർ സുബാൻസിരി
സിയാങ്
ലോവർ ദിബങ് വാലി
തിറപ്
തവങ്
ചങ് ലങ്
പപുംപരേ
അപ്പർ സിയാങ്
ഈസ്റ്റ് സിയാങ്
ലോഹിത്
അൻജാവ്
കുറുങ് കുമേ
ദിബങ് വാലി
ലോങ് ഡിങ്
നംസായ്
ക്രാ ദാഡി
വെസ്റ്റ് സിയാങ്
ക്യാപ്പിറ്റൽ കോംപ്ലസ്ക്- ഇറ്റാനഗർ

അതിർത്തികൾ
പടിഞ്ഞാറ് – ഭൂട്ടാൻ
വടക്ക് – ടിബറ്റ്
വടക്കു കിഴക്ക് – ചൈന
കിഴക്ക് – മ്യാൻമാർ
തെക്ക് – അസം, നാഗാലാൻഡ്

ചരിത്രം
1972 ൽ ആണ് അരുണാചൽ പ്രദേശ് എന്ന പേരു ലഭിച്ചത്. ‘സുര്യോദയത്തിന്റെൽ നാട്’ എന്നാണിതിനർഥം. 1987 ഫെബ്രുവരി 20ന് സംസ്ഥാനമായി. 1962 വരെ അരുണാചൽ പ്രദേശ് നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ ഏജൻസി( നേഫ – NEFA) എന്നാണ് അറിയപ്പെട്ടിരുന്നത്.

തമലഡു – ഭൂമിയുടെയും ജലത്തിന്റെിയും ഉത്സവമാണിത്

മയോഖ് – അപതാനി സമൂഹത്തിന്റെ് ആഘോഷമാണിത്. മാർച്ച് മാസത്തിൽ ഈ സമുഹത്തിന്റൊ നൻമയ്ക്കായി നടത്തുന്ന മതപരമായ ആഘോഷമാണിത്.

ഝും - അരുണാചൽ പ്രദേശിലെ പരമ്പരാഗതമായ കൃഷിരീതി

നാംഡഫാ വന്യമൃഗ സങ്കേതം – കിഴക്കൻ ഹിമാലയത്തിലെ ഏറ്റവും വലിയ വന്യമൃഗസങ്കേതം ചലാങ് ജില്ലയിലാണ് 1985 ചകിമീറ്റർ വിസ്തൃതിയുള്ള ഈ വന്യമൃഗ സങ്കേതം.

ഇറ്റാനഗർ - തലസ്ഥാന നഗരിയാണ്. 14-15 നൂറ്റാണ്ടിലാണ് ഇറ്റാ കോട്ട നിർമിച്ചത്.

റെഹ് – ഇഡു ആദിവാസികളുടെ ആഘോഷമാണിത്. ‘തൻയി ഇൻകി തായ്’യുടെ മക്കളാണ് എന്നു വിശ്വസിക്കുന്ന ഇക്കൂട്ടർ ആ അമ്മയുടെ ആശീർവാദത്തിനായി നടത്തുന്ന ഉത്സവം ആറുദിവസം നീണ്ടുനിൽക്കും.

തവാങ് – ടിബറ്റിനോടും ഭൂട്ടാനോടും ചേർന്നുകിടക്കുന്ന പ്രദേശം. ഇവിടത്തെ ബുദ്ധവിഹാര കേന്ദ്രമാണിത് പ്രധാന ആകർഷണ കേന്ദ്രം മഹായാന വിഭാഗത്തിലെ വലിയ വിഹാരങ്ങളിൽ ഒന്നാണ്.

നുനാനങ് വെള്ളച്ചാട്ടം – തവാങിൽ നിന്നും 40 കിമീ അകലെ നുറാനങ് നദി ദവാങ് നദിയിലേക്ക് പതിക്കുന്നു.

ബൂറിബുട്ട് – കൊയ്ത്തുത്സവമാണ്. സ്ത്രീപുരുഷഭേദമെന്യേ എല്ലാവരും ഒത്തുകൂടുന്ന ഉത്സവമാണിത്.

ഭാഷ – ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ഭാഷകളുള്ളത് അരുണാചൽ പ്രദേശിലാണ്

ഓർക്കിഡ് – ഇന്ത്യയിൽ കാണപ്പെടുന്ന ആയിരത്തിലധികം ഇനത്തിൽപെട്ട ഓർക്കിഡുകളിൽ അറുന്നോളം ഇനങ്ങൾ അരുണാചൽ പ്രദേശിൽ കാണപ്പെടുന്നു.

അരുണാചൽ പ്രദേശുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
■ സിയാങ് (ദിഹാങ്) എന്ന പേരിൽ അരുണാചൽ പ്രദേശിൽ പ്രവേശിക്കുന്ന നദി - ബ്രഹ്മപുത്ര
■ ഇന്ത്യയിൽ പ്രഭാത സൂര്യന്റെ കിരണങ്ങൾ ആദ്യം പതിക്കുന്ന സംസ്ഥാനം - അരുണാചൽ പ്രദേശ്
■ അരുണാചൽ പ്രദേശിന്റെ തലസ്ഥാനം - ഇറ്റാനഗർ
■ വടക്കുകിഴക്കൻ ഇന്ത്യയിലെ സപ്തസോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വിസ്തീർണമുള്ളത് - അരുണാചൽ പ്രദേശ്
■ ബോംഡിലാ ചുരം ഏതു സംസ്ഥാനത്താണ് - അരുണാചൽ
■ അരുണാചൽ പ്രദേശിൽ ബ്രിട്ടീഷ് ഭരണത്തിനു തുടക്കമിട്ട കരാർ - യാന്താവോ കരാർ (1826 ഫെബ്രുവരി 24)
■ അരുണാചൽ പ്രദേശിന്റെ പഴയ പേര് - നേഫ (നോർത്ത് ഈസ്റ്റ് ഫ്രോന്റിയർ ഏജൻസി)
■ അരുണാചൽ പ്രദേശിലെ വന്യമൃഗസംരക്ഷണ കേന്ദ്രം - നംദഫ
■ അരുണാചലിൽ പ്രവേശിക്കുമ്പോൾ ബ്രഹ്മപുത്ര അറിയപ്പെടുന്ന പേര് - സിയാങ്
■ ഇന്ത്യയിലെ ഏറ്റവും കിഴക്കേയറ്റത്തെ സംസ്ഥാനം - അരുണാചൽ
■ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷകളുള്ള സംസ്ഥാനം - അരുണാചൽ
■ അരുണാചൽ പ്രദേശിന്‌ സ്വന്തമായി നിയമസഭയും മന്ത്രിസഭയുമുണ്ടാക്കാൻ അനുമതി നൽകിയ ഭരണഘടനാ ഭേദഗതി - 37
■ ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത കേന്ദ്രം - തവാങ്
■ തവാങ് ബുദ്ധവിഹാരം ഏത് സംസ്ഥാനത്താണ് - അരുണാചൽ
■ ഇന്ത്യയിലെ എത്രമത്തെ സംസ്ഥാനമാണ് അരുണാചൽ പ്രദേശ് - 24
■ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം - അരുണാചൽ
■ ഇന്ത്യയിലെ "ഉദയസൂര്യന്റെ നാട്", "ഓർക്കിഡ് സംസ്ഥാനം" എന്നീ പേരുകളിൽ അറിയപ്പെടുന്നത് - അരുണാചൽ
■ "ബോട്ടാണിസ്റ്റുകളുടെ പറുദീസ" എന്നറിയപ്പെടുന്ന സംസ്ഥാനം - അരുണാചൽ പ്രദേശ്
■ ഹോം ഗാർഡ് നിലവിലില്ലാത്ത ഏക സംസ്ഥാനം - അരുണാചൽ പ്രദേശ്
■ അരുണാചൽ പ്രദേശിലെ പ്രധാന ആഘോഷം - ബൂരിബുട്ട്
■ അരുണാചലിലെ പ്രധാന നൃത്തരൂപം - വെയ്കിങ്
■ ഇ-കാബിനറ്റ് സംവിധാനം നിലവിൽ വന്ന ആദ്യ വടക്കു-കിഴക്കൻ സംസ്ഥാനം - അരുണാചൽ പ്രദേശ്
■ ഇന്ത്യയിലെ അമ്പതാമത്തെ കടുവ സങ്കേതം - കാംലാങ്
■ അരുണാചൽ പ്രദേശിലെ കൃഷി രീതി - ജുമിങ്
■ അരുണാചലിലെ പ്രസിദ്ധമായ ഹിന്ദുമത തീർത്ഥാടന കേന്ദ്രം - പരശുറാം കുണ്ഡ്
■ ബ്രഹ്മപുത്ര നദി ഇന്ത്യയിൽ പ്രവേശിക്കുന്നത് ഏത് സംസ്ഥാനത്തിലൂടെയാണ് - അരുണാചൽ
■ സീറോ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - അരുണാചൽ പ്രദേശ്
■ നാഷണൽ റിസർച്ച് സെന്റർ ഓൺ യാക്ക് സ്ഥിതി ചെയ്യുന്നത് - അരുണാചൽ
■ ഡ്രീ ഫെസ്റ്റിവൽ നടക്കുന്ന സംസ്ഥാനം - അരുണാചൽ
■ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ആദ്യമായി 'സ്മാർട്ട് ഇ-പബ്ലിക് ഡിസ്‌ട്രിബുഷൻ സിസ്റ്റം' ആരംഭിച്ച സംസ്ഥാനം - അരുണാചൽ
■ അടുത്തിടെ ATAL Conclave ആരംഭിച്ച സംസ്ഥാനം - അരുണാചൽ

No comments:

Powered by Blogger.