Indian States - Assam | Orbit PSC

Indian States - Assam | Orbit PSC
അസം (Assam)
തലസ്ഥാനംദിസ്പൂർ
സംസ്ഥാന മൃഗം ഒറ്റകൊമ്പൻ കാണ്ടാമൃഗം
സംസ്ഥാന പക്ഷി വൈറ്റ് വിങ്ഡ് വുഡ് ഡക്ക്
വിസ്തീർണ്ണം 78,438 ചകിമീ
ജനസംഖ്യ 31,2,05,576
ജനസാന്ദ്രത 397/ ചകിമീ
സ്ത്രീപുരുഷ അനുപാതം 958/1000
സാക്ഷരത 73.18%
ഭാഷകൾ അസമീസ്, ബോഡോ, മിഷിങ്, കർബി
ലോക്സഭാ സീറ്റുകൾ 14
രാജ്യസഭാ സീറ്റുകൾ 7
അസംബ്ലി സീറ്റുകൾ 126
ജില്ലകൾ 33

അസമിലെ ജില്ലകൾ
ധുബ്രികൊക്രജാർ
ബെങ്കായ്ഗാവ് ദോൽപാറ
ബാർപേട്ടനൽബാരി
കാമ് രൂപ്ദറങ്
സോണിത്പുർലഖിപൂർ
ധേമാജിമോറിഗാവ്
നഗാവ് ഗോലാഖട്ട്
ജോർഹട്ട് സിബ്സാഗർ
ദിബ്രുഗഡ്തിൻസുകിയ
കർബി-ആങ് ലോങ് കരിമ്ഗഞ്ച്
ഹെയ്ലാഞകണ്ഡി സച്ചാർ
ദിമാ ഹസാരബക്സ
ചിറാങ് ഉദാൽ ഗുഡി
കാമരുപ് മെട്രോ പൊളിറ്റൻ മജൂലി ദ്വീപ്
ബിശ്വനാഥ് ചരിയാലിഹോജായ്
വെസ്റ്റ് കാർബി അങ്ലോ ങ് ചരൈദ്യൂ
സൗത്ത് സൽമറ-മങ്കാചാർ

അതിർത്തികൾ
പടിഞ്ഞാറ് – പശ്ചിമ ബംഗാൾ
വടക്ക് – ഭൂട്ടാൻ, അരുണാചൽ പ്രദേശ്
കിഴക്ക് – നാഗാലാൻഡ്, മണിപ്പൂർ, അരുണാചൽ പ്രദേശ്
തെക്ക് – മേഘാലയ, ത്രിപുര, മിസോറം
അതിർത്തി രാജ്യങ്ങൾ - ബംഗ്ലാദേശ്, മ്യാൻമാർ, ഭൂട്ടാൻ

ചരിത്രം
പ്രാചീന കാലത്ത് പ്രാഗ് ജ്യോതിഷ് എന്നറിയപ്പെട്ടിരുന്നു. പിന്നീടു കാമരൂപ എന്ന പേർ സ്വീകരിച്ചു. ഇവിടെയെത്തിച്ചേർന്ന അഹം വംശജരിൽ നിന്നാണ് ‘അസം’ എന്ന പേർ സ്വീകരിച്ചത്. 1950 ജനുവരി 26ന് രൂപീകരിക്കപ്പെട്ടു. 1963 ൽ നാഗാലാൻഡ്, 1973 ൽ മേഘാലയ, മിസോറം എന്നിവ അസമിൽനിന്നു വേർപെടുത്തി രൂപീകരിച്ച സംസ്ഥാനങ്ങളാണ്.

റൊങ്കാലി – ഏപ്രില്‍ 13 നു വരുന്ന പുതുവത്സരപ്പിറവിയിൽ ആഘോഷിക്കുന്നു. വിളെവെടുപ്പിന്റെ കാലം കൂടിയാണ്.

അഗ്നിഗഡ് കുന്ന് – ബാണാസുരൻ പുത്രി ഉഷയ്ക്കായി നിർമിച്ചതാണ് എന്നു പറയപ്പെടുന്ന ഈ കുന്നുകൾ നെസ്പുരിനടുത്താണ്.

കാമാഖ്യ ക്ഷേത്രം – നിലാചൽ കുന്നിൽ സ്ഥിതി ചെയ്യുന്നു ഈ ക്ഷേത്രം

കാസിരംഗ നാഷണൽ പാർക്ക് – 430 ചകിമി വിസ്തൃതിയുള്ള ഇവിടെ ആന, പുലി, കാണ്ടാമൃഗം, മാനുകൾ, ദേശാടനപ്പക്ഷികൾ എന്നിവയെ കാണാം.

മജൂലി ദ്വീപ് – ബ്രഹ്മപുത്രാ നദിയിലുള്ള മജൂലി ദ്വീപാണ് ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ നദിദ്വീപ്.

രംഗ്ഖർ - ഏഷ്യയിലെ ആദ്യത്തെ ആംബ്ലി തിയറ്റർ, അസമിലെ അഹോം ഭരണാധികാരികൾ പണികഴിപ്പിച്ചാണ്.

കവാടം – ഇന്ത്യയുടെ വടക്കു-കിഴക്കൻ ഭാഗത്തേക്കുള്ള കവാടമായി അസമിനെ വിശേഷിപ്പിക്കാറുണ്ട്.

ലഡായ്ഖർ - ശത്രുക്കളിൽനിന്നു രക്ഷനേടാൻ പ്രതാപ് സിങ് എന്ന ഭരണാധികാരി പണികഴിപ്പിച്ചതാണിത്.

ഹാഫ്ലോകങ് തടാകം – ഗുവാഹത്തി റെയിൽവേ സ്റ്റേ ഷനിൽനിന്നു 355 കിമി ദൂരെ കുന്നുകളാൽ വലയം ചെയ്ത മനോഹര തടാകമാണിത്.

അസമുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
■ ഇംഗ്ലീഷ് അക്ഷരമാലയിലെ 'T' ആകൃതിയിൽ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം - അസം
■ കാസിരംഗ നാഷണൽ പാർക്ക് ഏതു സംസ്ഥാനത്ത് - അസം
■ ഇന്ത്യയിലാദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം - അസം
■ നൂൻമതി എണ്ണശുദ്ധീകരണശാല ഏത് സംസ്ഥാനത്താണ് - അസം
■ ദിഗ്‌ബോയ് എണ്ണശുദ്ധീകരണശാല ഏത് സംസ്ഥാനത്താണ് - അസം
■ നാംരൂപ്, ചന്ദ്രപ്പൂർ താപവൈദ്യുതനിലയങ്ങൾ ഏത് സംസ്ഥാനത്ത് - അസം
■ അഹോം രാജവംശം ഭരണം നടത്തിയിരുന്ന സംസ്ഥാനം - അസം
■ പതിമൂന്നാം നൂറ്റാണ്ടിൽ ആസ്സാം കീഴടക്കിയ അഹോം വംശജർ ഭരണത്തിനായി നിയോഗിച്ച വൈസ്രോയിമാർ - ഭർക്കന്മാർ
■ ഇന്ത്യയുടെ ചായത്തോട്ടം എന്നറിയപ്പെടുന്നത് - അസം
■ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - അസം
■ ബ്രഹ്മപുത്രയുടെ ദാനം എന്നറിയപ്പെടുന്ന സംസ്ഥാനം - അസം
■ അസമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി - ബ്രഹ്മപുത്ര
■ പ്രാചീനകാലത്ത് കാമരൂപം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം - അസം
■ കാമരൂപം സന്ദർശിച്ച ചൈനീസ് സഞ്ചാരി - ഹുയാൻ സാങ്
■ ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം - അസം
■ ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്നത് - അസം
■ അസമിന്റെ സാംസ്‌കാരിക തലസ്ഥാനം - ജോർഹത്
■ ജോർഹത് നാഷണൽ പാർക്ക് ഏതു സംസ്ഥാനത്താണ് - അസം
■ അസമിന്റെ ഔദ്യോഗിക നൃത്തരൂപം - ബിഹു
■ ചുവന്ന നദിയുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം - അസം
■ കാമാഖ്യ ക്ഷേത്രം ഏത് സംസ്ഥാനത്ത് - അസം
■ ഗുവാഹത്തി ഏത് നദിയുടെ തീരത്താണ് - ബ്രഹ്മപുത്ര
■ ഔദ്യോഗിക മൃഗമുള്ള ആദ്യ ഇന്ത്യൻ നഗരം - ഗുവാഹട്ടി
■ ഗുവഹാട്ടിയുടെ ഔദ്യോഗിക മൃഗം - ഗംഗാ ഡോൾഫിൻ
■ കിഴക്കിന്റെ പ്രകാശനഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം - ഗുവഹത്തി
■ വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം - ഗുവാഹത്തി
■ ലോകപ്രിയ ഗോപിനാഥ് ബോർദോളി വിമാനത്താവളം എവിടെയാണ് - ഗുവാഹത്തി
■ ഗുവഹാത്തിയുടെ പഴയ പേര് - പ്രാഗ്ജ്യോതിഷ്പൂർ
■ ഇന്ത്യയിലെ ഏറ്റവും വലിയ തേയില വിപണന കേന്ദ്രം - ഗുവാഹത്തി
■ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ (4 സംസ്ഥാനങ്ങൾ) പരിധിയിൽ വരുന്ന ഹൈക്കോടതി - ഗുവാഹത്തി
■ ശങ്കരദേവൻ ഏത് പ്രദേശത്ത് ജീവിച്ചിരുന്ന സാമൂഹിക പരിഷ്കർത്താവാണ് - അസം
■ ലക്ഷ്മികാന്ത് ബേസ് ബറുവ ഏത് ഭാഷയിലെ എഴുത്തുകാരനായിരുന്നു - അസമീസ്
■ 'വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം' എന്നറിയപ്പെടുന്ന സംസ്ഥാനം - അസം
■ ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായി ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയത് - മാജുലി (ബ്രഹ്മപുത്ര)
■ നാല്പത്തൊമ്പതാമത് കടുവാ സങ്കേതമായി പ്രഖ്യാപിച്ച ദേശീയോദ്യാനം - ഒറാംഗ്
■ 'മിനി കാസിരംഗ' എന്നറിയപ്പെടുന്ന ദേശീയോദ്യാനം - ഒറാംഗ്
■ ബോഡോലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം ഉയരുന്ന സംസ്ഥാനം - അസം
■ ഇന്ത്യയിൽ നദിയ്ക്ക് കുറുകെയുള്ള ഏറ്റവും നീളം കൂടിയ പാലം - ധോല - സാദിയ / ഭൂപൻ ഹസാരിക പാലം (അസം - അരുണാചൽ പ്രദേശ്)
■ ഭൂപൻ ഹസാരിക പാലം ഏത് നദിക്ക് കുറുകെയാണ് - ബ്രഹ്മപുത്രയുടെ പോഷക നദിയായ ലോഹിത്തിന് കുറുകെ
■ സ്പെഷ്യൽ റൈനോ പ്രൊട്ടക്ഷൻ ഫോഴ്സ് (SRPF) എന്ന പേരിൽ കാണ്ടാമൃഗത്തെ സംരക്ഷിക്കുന്നതിനുവേണ്ടി സേന രൂപീകരിച്ച ഇന്ത്യൻ സംസ്ഥാനം - അസം
■ ആസാമിലെ "സ്പ്രിങ് ഫെസ്റ്റിവൽ" നടന്ന ദേശീയോദ്യാനം - മനാസ് നാഷണൽ പാർക്ക് (2018)
■ അടുത്തിടെ ഇൻഡോ-ഭൂട്ടാൻ ബോർഡർ ട്രേഡ് സെന്റർ പ്രവർത്തനമാരംഭിച്ച സംസ്ഥാനം - അസം
■ ഇന്ത്യയിലാദ്യമായി മെഥനോൾ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന അടുപ്പിന്റെ വിതരണം നടന്ന സംസ്ഥാനം - അസം

No comments:

Powered by Blogger.