Indian States - Bihar | Orbit PSC

Indian States - Bihar | Orbit PSC
ബീഹാർ (Bihar)
തലസ്ഥാനംപാറ്റ്ന
സംസ്ഥാന മൃഗം ഓക്സ്
സംസ്ഥാന പക്ഷി ഹൗസ് സ്പാരോ (അങ്ങാടിക്കുരുവി)
വിസ്തീർണ്ണം 94,163 ചകിമീ
ജനസംഖ്യ 10,40,99,452
ജനസാന്ദ്രത 1102 / ചകിമീ
സ്ത്രീപുരുഷ അനുപാതം 918/1000
സാക്ഷരത 63.82%
ഭാഷ ഹിന്ദി
ലോക്സഭാ സീറ്റുകൾ 40
രാജ്യസഭാ സീറ്റുകൾ 16
അസംബ്ലി സീറ്റുകൾ 243
ജില്ലകൾ 38

ബീഹാറിലെ ജില്ലകൾ
പട്നനളന്ദ
നവാഡഗയ
ഔറംഗബാദ്റോഹ്താസ്
ഭോജ്പൂർ സരൺ
സിവൻ ഗോപാൽഗഞ്ച്
പശ്ചിമ ചമ്പാരൻ പൂർവ ചമ്പാരൻ
സീതാമടിമുസാഫർപുർ
വൈശാലി ബെഗുസരായി
സമസ്തിപുർ ദർഭംഗ
മധുബനി മാധേപുര
പുർണിയ കാത്തിഹാർ
കഖറിയ ഭഗപുർ
സഹർസ ജഹനാബാദ്
അരാരിയ കിഷൻഗഞ്ച്
ബങ്കജമുയി
സുപോൾ ദാദുവ (കയ്മുർ)
ബുക്സർ ലഖിസരായ്
മുംഗർ ഷേയ്ക്ക്പുര
ഷ്യോഹാർ അർവാൾ

അതിർത്തികൾ
വടക്ക് – നേപ്പാൾ
തെക്ക് – ജാർഖണ്ഡ്
കിഴക്ക് – പശ്ചിമ ബംഗാൾ
പടിഞ്ഞാറ് – ഉത്തർപ്രദേശ്

ചരിത്രം
‘ബുദ്ധവിഹാരങ്ങളുടെ നാട്’ എന്ന അർഥത്തിലാണ് ബിഹാറിന് ആ പേര് ലഭിച്ചത്. 1956 ലെ സംസ്ഥാന പുനഃസംഘടനയെത്തുടർന്നു ബിഹാർ സംസ്ഥാനത്തിനു രൂപം നൽകി.

നളന്ദ – ഇന്ത്യയിലെ പുരാതന സർവകലാശാല സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. അവസാനത്തെ തീർഥങ്കരനായ മഹാവീര തീർഥങ്കര ജനിച്ചത് നളന്ദയിലാണ്. ഹുയാങ് സാങ് തന്റെ യാത്രാവിവരണത്തിൽ നളന്ദയെക്കുറിച്ചു പരാമർശിച്ചിട്ടുണ്ട്.

വൈശാലി – ഒരു കാലത്ത് ലിച്ചാവി രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. അവസാന തീർഥങ്കരന്റെ ജന്മസ്ഥലമാണിത്. ബുദ്ധന്റെ കാലഘട്ടത്തിൽ വളരെ സമ്പൽ സമൃദ്ധമായിരുന്നു വൈശാലി. അശോകസ്തംഭം ഇവിടെയുണ്ട്.

ഛോട്ട് – സൂര്യഭഗവാനെ പൂജിക്കുന്ന ഒരു ആഘോഷമാണിത്. വർഷത്തിൽ രണ്ടു പ്രാവശ്യം ഇത് ആഘോഷിക്കുന്നു. ചൈത്ര (മാർച്ച്) മാസത്തിലും കാർത്തിക (നവംബർ) മാസത്തിലുമാണ് ആഘോഷിക്കുന്നത്.

ബോധ്ഗയ – ബിഹാറിലെ ഗയ ജില്ലയിലാണ് മഹാബോധി ക്ഷേത്രം നിലനിൽക്കുന്ന ബോധഗയ. ഇവിടെയുള്ള വൃക്ഷച്ചുവട്ടിൽ വച്ചാണ് ഗൗതമന് ബോധോദയം ഉണ്ടായത് എന്നു വിശ്വസിക്കുന്നു. ബുദ്ധമത വിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമാണിത്.

പട്ന – മഗധ രാജാക്കൻമാരുടെ തലസ്ഥാനമായിരുന്നു പട്ന. പാടലീപുത്ര എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മൗര്യന്മരുടെയും ഗുപ്തന്മാരുടെയും കാലത്തു പണികഴിപ്പിച്ച ഒട്ടേറെ ക്ഷേത്രങ്ങളും കെട്ടിടങ്ങളും ഇവിടെയുണ്ട്.

ഗയ – ബുദ്ധമതക്കാരുടെ തീർത്ഥാടന കേന്ദ്രമാണ് ഗയ. ഇവിടത്തെ ആൽവൃക്ഷത്തിനു ചുവട്ടിൽ വച്ചാണ് ബുദ്ധനു ബോധോദയം ഉണ്ടായത് എന്നു വിശ്വസിക്കുന്നു. മൗര്യ രാജവംശത്തിന്റെയും ഗുപ്തരാജവംശത്തിന്റെയും കാലഘട്ടത്തിൽ നിർമ്മിച്ച അനവധി ക്ഷേത്രങ്ങൾ ഇവിടെയുണ്ട്.

ബിഹാറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
■ പ്രാചീന കാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം
■ 1929 ൽ ബീഹാർ പ്രൊവിൻഷ്യൽ കിസാൻ സഭ സ്ഥാപിച്ചത് - സ്വാമി സഹജാനന്ദ് സരസ്വതി
■ ഏറ്റവും കുറവ് സാക്ഷരത നിരക്കുള്ള സംസ്ഥാനം
■ കാബർ തണ്ണീർത്തടം ഏതു സംസ്ഥാനത്താണ് - ബീഹാർ
■ ചരിത്ര പ്രസിദ്ധമായ ബക്‌സാർ സ്ഥിതിചെയ്യുന്നത്
■ വിക്രമശില, നളന്ദ എന്നീ സർവകലാശാലകളുടെ അവശിഷ്ടങ്ങൾ ഇപ്പോൾ ഏതു സംസ്ഥാനത്താണ് - ബീഹാർ
■ തുടർച്ചയായി ജനവാസമുള്ള ഇന്ത്യയിലെ ഏറ്റവും പുരാതന നഗരം - പാറ്റ്ന
■ നീലം കൃഷിക്കാർക്കായി ഗാന്ധിജി നടത്തിയ ചമ്പാരൻ സത്യാഗ്രഹം ഏത് സംസ്ഥാനത്തിൽ - ബീഹാർ
■ ലോകത്തിലെ ഏറ്റവും വലിയ സൗജന്യ വൈ ഫൈ ശൃംഖലയുള്ള നഗരം - പാറ്റ്ന
■ ഫാരിദിന് ഷെർഷാ എന്ന ബിരുദം നൽകിയ, ബിഹാറിലെ ഭരണാധികാരി - ബഹർഖാൻ ലോഹാനി
■ ഇന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി മേള നടക്കുന്നതെവിടെ - സോൺപൂർ
■ ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി - കോസി
■ മധുബാനി ചിത്രരചനയ്ക്ക് പ്രസിദ്ധമായ സംസ്ഥാനം
■ ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് - രാജേന്ദ്ര പ്രസാദ്
■ ഇന്ത്യയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി - കോസി
■ ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി - കോസി
■ ബോധഗയ ഏത് സംസ്ഥാനത്താണ്
■ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ജനസാന്ദ്രത കൂടിയത് - ബീഹാർ
■ 72-ാം വയസ്സിൽ മഹാവീരൻ ഇഹലോകവാസം വെടിഞ്ഞത് എവിടെവെച്ച് - ബിഹാറിലെ പാവപുരി
■ മഹാവീരൻ ജനിച്ച വൈശാലി, ബോധോദയം ലഭിച്ച ജൃംഭിക എന്നിവ നിലനിൽക്കുന്ന സംസ്ഥാനം
■ ബീഹാർ വിദ്യാപീഠം സ്ഥാപിച്ചത് - ഡോ രാജേന്ദ്ര പ്രസാദ്
■ ഏത് സംസ്ഥാനം വിഭജിച്ചാണ് ജാർഖണ്ഡ് രൂപവത്കരിച്ചത്
■ വാല്മീകി ടൈഗർ റിസർവ് ഏത് സംസ്ഥാനത്ത്
■ കോസി പദ്ധിതിയുടെ നിർമാണത്തിൽ ബിഹാറുമായി സഹകരിച്ച വിദേശ രാജ്യം - നേപ്പാൾ
■ വിഹാരങ്ങളുടെ നാട് എന്നർത്ഥത്തിൽ പേര് ലഭിച്ച ഇന്ത്യൻ സംസ്ഥാനം
■ മലയാളിയായ ലക്ഷ്മി എൻ മേനോൻ കേന്ദ്രമന്ത്രിയായിരുന്നു. ഏത് സംസ്ഥാനത്തിൽ നിന്നുമാണ് അവർ പാർലമെന്റിലെത്തിയത് - ബീഹാർ
■ ഷെർഷായുടെ ശവകുടീരം എവിടെയാണ് - സസരാം
■ ബീഹാർ ബംഗാളിൽ നിന്നും വേർപെടുത്തി പ്രത്യേക സംസ്ഥാനമാക്കിയ വൈസ്രോയി - ഹാർഡിഞ്ച് പ്രഭു
■ ബിഹാറിലെ ജലവൈദ്യുത പദ്ധിതികൾ - കോസി, ദാമോദർവാലി
■ ബിഹാറിലെ പ്രസിദ്ധമായ ജൈനക്ഷേത്രം - രാജ്‌ഗീർ
■ 2002 ൽ ലോക പൈതൃക പട്ടികയിൽ (യുനെസ്കോ) ഇടം നേടിയ ക്ഷേത്രം - മഹാബോധി ക്ഷേത്രം
■ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ബിഹാറിലെ പ്രാചീന വിദ്യാകേന്ദ്രം - നളന്ദ
■ സീനിയർ പൗരന്മാർക്ക് മൊബൈൽ തെറാപ്പി വാനുകൾ ആരംഭിച്ച സംസ്ഥാനം
■ മദ്യനിരോധനത്തെ അനുകൂലിച്ച് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ചങ്ങല തീർത്ത ഇന്ത്യൻ സംസ്ഥാനം
■ ബാലവേല നിർത്തലാക്കുന്നതിനായി ചൈൽഡ് ലേബർ ട്രാകിംഗ് സിസ്റ്റം ആരംഭിച്ച സംസ്ഥാനം
■ ബിരുദധാരികളായ പെൺകുട്ടികൾക്ക് 25000 രൂപ ധനസഹായം നല്കാൻ തീരുമാനിച്ച സംസ്ഥാനം
■ ഏഷ്യയിലെ ആദ്യ നാഷണൽ ഡോൾഫിൻ റിസർച്ച് സെന്റർ നിലവിൽ വരുന്നത് - പാറ്റ്ന
■ ഗാന്ധിമൈതാൻ എവിടെയാണ് - പാറ്റ്ന
■ പാറ്റ്ന നഗരത്തിന്റെ പഴയ പേര് - പാടലീപുത്രം
■ പാറ്റ്ന നഗരം സ്ഥാപിച്ചത് - ഷെർഷാ
■ ഇന്ത്യയിൽ നദിയിലുള്ള ഏറ്റവും നീളം കൂടിയ പാലമായ മഹാത്മാഗാന്ധി സേതു (5575 മീ) എവിടെയാണ് - പാറ്റ്ന
■ ഏത് നദിയുടെ തീരത്താണ് പാറ്റ്ന - ഗംഗ
■ ദേശീയ ഉൾനാടൻ ജലഗതാഗത ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം - പാറ്റ്ന
■ ലോക് നായക് ജയപ്രകാശ് നാരായൺ വിമാനത്താവളം എവിടെയാണ് - പാറ്റ്ന
■ 1934 ൽ പാറ്റ്നയിൽ നടന്ന സോഷ്യലിസ്റ്റ് കോൺഫറൻസിൽ അധ്യക്ഷത വഹിച്ചത് - ആചാര്യ നരേന്ദ്രദേവ്
■ ബോധഗയ ഏത് നദിയുടെ തീരത്താണ് - ഫൽഗു (നിരഞ്ജന)

No comments:

Powered by Blogger.