Kodungallur Kingdom | Kingdoms of Kerala
കൊടുങ്ങല്ലൂർ രാജവംശം |
---|
പ്രാചീനകേരളത്തിലെ ഏറ്റവും പ്രസിദ്ധമായ പ്രദേശമാണ് കൊടുങ്ങല്ലൂർ. വിവിധ കാലങ്ങളിൽ കൊടുങ്ങല്ലൂർ വിവിധ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. മുചിരിപത്തനം, മുചിരി, വഞ്ചി, തിരുവഞ്ചിക്കുളം എന്നെല്ലാം കൊടുങ്ങല്ലൂർ വിവിധ കാലങ്ങളിൽ അറിയപ്പെട്ടു. ഗ്രീക്കുകാരും റോമാക്കാരും മുചിരിയെ മുസ്സരിസ്സ് എന്നു വിളിച്ചുവന്നു. ചേരരാജാക്കന്മാരുടെയും കുലശേഖരന്മാരുടെയും തലസ്ഥാനം ഇവിടെയായിരുന്നു എന്നു കരുതപ്പെടുന്നു. കുലശേഖരപ്പെരുമാക്കന്മാർക്കു ശേഷം കൊടുങ്ങല്ലൂരിന്റെ ഭരണാധികാരികളായത് പടിഞ്ഞാറ്റിനിയേടത്ത് ഭട്ടതിരിമാരാണ്.
കുറച്ചുകാലം മാത്രമേ ഭട്ടതിരിമാരുടെ ഭരണം തുടർന്നുള്ളു. പിന്നീട് ഐരൂർ ശാർക്കര സ്വരൂപത്തിനായി കൊടുങ്ങല്ലൂരിന്റെ ഭരണാധികാരം. ഐരൂർ ശാർക്കര സ്വരൂപം മൂന്നു താവഴികളായി പിരിഞ്ഞു. അതിൽ ഒരു ശാഖയാണ് കൊടുങ്ങല്ലൂർ രാജവംശം. പതിമൂന്നാം നൂറ്റാണ്ടു മുതൽ സാമൂതിരിയുടെ മേൽക്കോയ്മയിലായി കൊടുങ്ങല്ലൂർ. കൊച്ചി രാജാവും സാമൂതിരിയുമെല്ലാം പല കാലങ്ങളിൽ കൊടുങ്ങല്ലൂരിന്റെ അധികാരത്തിനായി യുദ്ധം ചെയ്‌തു.
കൊടുങ്ങല്ലൂർ ഏറ്റവും മികച്ച തുറമുഖവും വാണിജ്യകേന്ദ്രവുമായിരുന്നതിനാൽ നാട്ടുരാജാക്കന്മാരും വിദേശ ശക്തികളും ഈ പട്ടണം സ്വന്തമാക്കാൻ എന്നും ആഗ്രഹിച്ചിരുന്നു. പോർച്ചുഗീസുകാരും ഡച്ചുകാരുമെല്ലാം വിവിധ കാലങ്ങളിൽ കൊടുങ്ങല്ലൂർ ആക്രമിച്ചു കീഴടക്കിയിട്ടുണ്ട്. ടിപ്പുവിന്റെ പടയോട്ടത്തിൽ കൊടുങ്ങല്ലൂരും കീഴടങ്ങി.
പിന്നീട് മൈസൂർ കരാർ പ്രകാരം കൊടുങ്ങല്ലൂർ ഇംഗ്ലീഷുകാരുടെ അധീനതയിലായി. ചില വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ കൊച്ചിയുടെ ഭാഗമായിരുന്നെങ്കിലും ചില കാര്യങ്ങളിൽ സ്വയംഭരണാവകാശമുള്ള പ്രദേശമായി തുടർന്നു. തിരുവിതാംകൂറും കൊച്ചിയും 1949ൽ സംയോജിപ്പിക്കും വരെ കൊടുങ്ങല്ലൂർ ആ നിലയിൽ തുടർന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ സാഹിത്യ-സാംസ്‌കാരിക-വിജ്ഞാന കേന്ദ്രമായിരുന്നു കൊടുങ്ങല്ലൂർ കോവിലകം.
ശാസ്ത്ര, സാഹിത്യ രംഗങ്ങളിൽ കൊടുങ്ങല്ലൂർ കളരി ഒരുപാടു മഹാരഥന്മാരെ കേരളത്തിനു സംഭാവന ചെയ്‌തു. ഗോദ വർമ്മത്തമ്പുരാനായിരുന്നു കൊടുങ്ങല്ലൂർ കളരിയുടെ ആചാര്യൻ. കൊച്ചുണ്ണിത്തമ്പുരാൻ, കുഞ്ഞുണ്ണിത്തമ്പുരാൻ, കൊച്ചീക്കാവു തമ്പുരാട്ടി തുടങ്ങിയ മഹാപണ്ഡിതരുടെ തട്ടകമായിരുന്നു കൊടുങ്ങല്ലൂർ കളരി.

No comments: