Villarvattom Kingdom | Kingdoms of Kerala
വില്ലാർവട്ടം രാജവംശം |
---|
കൊച്ചിപ്രദേശങ്ങളിൽ കുറച്ചുകാലം അധികാരത്തിലിരുന്ന ഒരു രാജവംശമാണ് വില്ലാർവട്ടം രാജവംശം. മറ്റു രാജവംശങ്ങളുടെ കാര്യത്തിൽ എന്നപോലെ തന്നെ ചരിത്രരേഖകളേക്കാൾ ഐതിഹ്യങ്ങളാണ് വില്ലാർവട്ടത്തിന്റെ കാര്യത്തിലും കൂടുതൽ. ക്രൈസ്തവ രാജവംശമായിരുന്നു വില്ലാർവട്ടം. ക്രിസ്തു മത വിശ്വാസങ്ങളിൽ ആകൃഷ്ടനായ വില്ലാർവട്ടം നാടുവാഴി, ക്രിസ്തു മതം സ്വീകരിച്ചു എന്നു കരുതപ്പെടുന്നു. വില്ലാർവട്ടത്തിന്റെ ആദ്യ ആസ്ഥാനം ചേന്ദമംഗലമായിരുന്നു.
പിന്നീട് ആസ്ഥാനം ക്രൈസ്തവ കേന്ദ്രമായ ഉദയം പേരൂരിലേക്ക് മാറ്റിയതായി കരുതപ്പെടുന്നു. 1599ൽ നടന്ന കേരളത്തിലെ ആദ്യത്തെ സുന്നഹദോസിന് വേദിയായി ഉദയംപേരൂർ തിരഞ്ഞെടുക്കാനുള്ള ഒരു കാരണവും ഇതാവാം. വില്ലാർവട്ടം രാജാക്കന്മാർ വർഷം തോറും മാർപാപ്പയ്ക്ക് സമ്മാനമായി കുരുമുളക് അയച്ചുകൊടുത്തിരുന്നതായി കരുതപ്പെടുന്നു. വില്ലാർവട്ടം രാജവംശത്തിലെ അവസാനത്തെ രാജാവ് തോമാരാജാവാണ്. പിന്നീട് വില്ലാർവട്ടം പെരുമ്പടപ്പു സ്വരൂപത്തിന്റെ ഭാഗമായിത്തീർന്നു.

No comments: