Venad Kingdom | Kingdoms of Kerala

Venad Kingdom | Kingdoms of Kerala
വേണാട് രാജവംശം
ആധുനിക തിരുവിതാംകൂറാണ് മധ്യകാലഘട്ടത്തിൽ 'വേണാട്' എന്നറിയപ്പെട്ടിരുന്നത്. സംഘകാലത്ത് ആയ് രാജാക്കന്മാരുടെ കീഴിലായിരുന്നു വേണാട്. പൊതിയിൽമലയിലെ ആയിക്കൂടിയായിരുന്നു ഇവരുടെ ആസ്ഥാനം. ഒമ്പതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ആയ് ഭരണം നിലനിന്നിരുന്നു. കുലശേഖരപ്പെരുമക്കന്മാരുടെ കാലത്ത് ആ രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള സാമന്തരാജ്യമായിരുന്നു വേണാട്. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് അതിനു സ്വതന്ത്ര പദവി ലഭിച്ചത്. ഇന്നത്തെ തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയിൽ നിലനിന്നിരുന്ന ഒരു കൊച്ചു രാജ്യമായിരുന്നു വേണാട്.

അയ്യനടികൾ തിരുവടികളാണ് അറിയപ്പെടുന്ന ആദ്യത്തെ ഭരണാധികാരി. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ തൃപ്പാപ്പൂർ വംശവും ചിറവാ വംശവും വേണാട് രാജവംശത്തിൽ ലയിച്ചു. ഈ ഭരണാധികാരികൾ ചിറവാ മൂപ്പൻ എന്നും തൃപ്പാപ്പൂർ മൂപ്പനെന്നും അറിയപ്പെട്ടു. വേണാട്ടിൽ 1299 മുതൽ 1314 വരെ ഭരണം നടത്തിയിരുന്ന രവിവർമ കുലശേഖരൻ മികച്ച ഭരണാധികാരിയായിരുന്നു. അക്കാലത്ത് വേണാടിന്റെ തലസ്ഥാനമായ കൊല്ലം ഒരു പ്രധാന വാണിജ്യ കേന്ദ്രവും പരിഷ്കൃത നഗരവുമായിരുന്നു. പതിനാലാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഉണ്ണുനീലി സന്ദേശത്തിലെ സന്ദേശവാഹകനായ ആദിത്യവർമ്മ തൃപ്പാപ്പൂർ മൂപ്പനാണ്. പതിനഞ്ചാം ശതകാരംഭത്തിൽ വേണാട്, തൃപ്പാപ്പൂർ, ദേശിങ്ങനാട് എന്നീ രണ്ടു ശാഖകളായി പിരിഞ്ഞു.

തൃപ്പാപ്പൂർ സ്വരൂപത്തിലെ രാജാവ് തിരുവിതാംകോട് കൊട്ടാരം പണിയിച്ച് അങ്ങോട്ട് മാറി. അതാണ് പിന്നീട് തിരുവിതാംകൂറായത്. വേണാടിന്റെ ആദ്യ കാലത്തെ ചരിത്രം വിവരിക്കുന്ന രേഖകൾ വളരെ കുറവാണ്. വിവിധ ഭരണാധികാരികൾ പുറപ്പെടുവിച്ചിട്ടുള്ള ശാസനങ്ങളാണ് ലഭ്യമായ ചരിത്ര രേഖകൾ. മാർ സാപ്രൊ ഈശോ എന്ന ക്രൈസ്തവ പ്രമാണിക്ക് ചില സൗജന്യങ്ങൾ അനുവദിച്ചുകൊണ്ട് വേണാടിലെ രാജാവ് തരിസാപ്പള്ളി ശാസനം ചമച്ചു. എ.ഡി 849 ലായിരിക്കാം ഈ ശാസനം പുറപ്പെടുവിച്ചത്. ചെങ്ങന്നൂർ ക്ഷേത്രത്തിന് ഭൂമി ദാനം ചെയ്തതായുള്ള മാമ്പള്ളിപ്പട്ടയമാണ് മറ്റൊരു പ്രാചീന രേഖ. വല്ലഭൻ കോത എന്ന ഭരണാധികാരിയാണ് മാമ്പള്ളിപ്പട്ടയത്തിൽ പരാമർശിക്കപ്പെടുന്ന ഭരണാധികാരി. എ.ഡി 1000 ലെ ജൂതശാസനത്തിൽ സാക്ഷിയായി നിൽക്കുന്നത് വേണാട്ടിലെ ഗോവർദ്ധന മാർത്താണ്ഡനാണ്.

അനുബന്ധ ചോദ്യങ്ങൾ
1. കൊല്ലവര്‍ഷാരംഭത്തില്‍ വേണാടിന്റെ തലസ്ഥാനം ഏതായിരുന്നു? - കൊല്ലം

2. വേണാട്‌ എന്നത്‌ ഏതുപേരില്‍ നിന്നുണ്ടായതാണ്‌? - വേള്‍നാട്

3. പത്താം നൂറ്റാണ്ടിനടുത്ത്‌ വേണാട്ടില്‍ ലയിച്ച രാജവംശം ഏത്‌? - ആയ് രാജവംശം

4. വേണാട്ടിലെ ഏറ്റവും പഴയ രാജാവ് ആര്‌? - അയ്യനടികള്‍ തിരുവടികള്‍

5. ശ്രീവല്ലഭന്‍ കോതയെ അനശ്വരനാക്കിയിരിക്കുന്ന ചെപ്പേട്‌ ഏത്‌? - കൊല്ലവർഷം 149-ലെ മാമ്പള്ളി ചെപ്പേട്‌

6. തിരുവൻ മണ്ടൂര്‍ ശാസനം ആരുടേതാണ്‌? - ശ്രീവല്ലഭന്‍ കോതയുടെ

7. തൃക്കൊടിത്താനം രേഖ ആരുടേതാണ്‌? - ഭാസ്‌ക്കരരവി മനുകുലാദിത്യന്റെ

8. രാമേശ്വരം രേഖ ആരുടേതാണ്‌? - രാമവര്‍മ്മ കുലശേഖരന്റെ

9. 410-ലെ മണലിക്കര ശാസനം ആരുടേതാണ്‌? - രവികേരളവര്‍മ്മയുടെ

10. വേണാടിന്റെ അധീശത്വം, ഓടനാട്‌ സ്വീകരിച്ചിരുന്നു എന്നുതെളിയിക്കുന്ന രേഖ ഏത്‌? - കണ്ടിയൂര്‍ രേഖ

11. 46 ആം വയസ്സില്‍ വേഗവതീനദിയുടെ തീരത്തുവച്ച്‌ കിരീടധാരണം ചെയ്ത വേണാട്ടുരാജാവ്‌ - രവിവര്‍മ്മ

12. സാമ്രാജ്യസ്ഥാപനത്തിന്റെ 4-ാം വര്‍ഷത്തില്‍ അദ്ദേഹം ചമച്ച രേഖ ഏത്‌? - കാഞ്ചീപുരം

13. മാറവര്‍മ്മ കുലശേഖരന്റെ ഉപരാജാക്കന്മാര്‍ ആരെല്ലാമായിരുന്നു? ജടാവര്‍മ്മ സുന്ദരപാണ്ഡ്യനും, മാറവര്‍മ്മ വിക്രമ പാണ്ഡ്യനും

14. രവിവര്‍മ്മയെ പ്രസിദ്ധനാക്കിയ യുദ്ധം ഏത്‌? - വീരപാണ്ഡ്യനുമായുള്ള യുദ്ധം

15. മാറവര്‍മ്മ കുലശേഖരന്‌ പട്ടമഹിഷിയില്‍ ജനിച്ച പുത്രൻ ആര്‌ - സുന്ദരപാണ്ഡ്യൻ

16. മാറവര്‍മ്മ കുലശേഖരന്‌ ദാസിയില്‍ ജനിച്ച പുത്രന്‍ ആര്‌? - വീരപാണ്ഡ്യന്‍

17: വീരപാണ്ഡ്യനെ തോല്പിക്കാന്‍ വേണ്ടി സുന്ദരപാണ്ഡ്യന്‍ ആരുടെ സഹായമാണ്‌ തേടിയത്‌? - മാലിക്‌ കാഫൂറിന്റെ

18. വേഗവതീതീരത്തുവച്ച്‌ ഏതു നാമധേയത്തിലാണ്‌ രവിവര്‍മ്മയുടെ അഭിഷേകം നടന്നത്‌? - മഹാരാജപരമേശ്വര

19. ഹൈന്ദവ നവോത്ഥാനത്തിന്റെ സൂത്രധാരത്വം നിക്ഷിപ്തമായിരിക്കുന്നത്‌ ആരില്‍? - രവിവര്‍മ്മയില്‍

20. കാകതീയ രാജാവിന്റെ സേനാപതിയായിരുന്ന മുപ്പിടിനായ്ക്കന്‍ കാഞ്ചീപുരത്ത്‌ അധികാരം സ്ഥാപിച്ചതെന്ന്‌? - എ.ഡി. 1316-ല്‍

21. സംഗ്രാമധീരന്‍ എന്നറിയപ്പെടുന്ന രാജാവ്‌ - രവിവര്‍മ്മ കുലശേഖരന്‍

22. ദക്ഷിണഭോജൻ എന്ന്‌ അറിയപ്പെട്ടിരുന്നത്‌ - രവിവര്‍മ്മ കുലശേഖരന്‍

23. രവിവര്‍മ്മയ്ക്കുശേഷം വേണാട്‌ ഭരിച്ച രാജാവ്‌ - വീര ഉദയ മാര്‍ത്താണ്ഡവര്‍മ്മ

24. ശ്രീപത്മനാദസ്വാമിക്ഷേത്രത്തില്‍ നടത്തിവരാറുള്ള കരുവേലം കുളംപൂജ ആര്‌ നേടിയ വിജയത്തിന്റെ സ്മാരകമാണ്‌? - ചേര ഉദയ മാര്‍ത്താണ്ഡന്‍

25. ശുചീന്ദ്രത്തെ സഭാമണ്ഡപം നിര്‍മ്മിച്ചത്‌ ആര്‌ - ചേര ഉദയ മാര്‍ത്താണ്ഡന്‍



26. തേവലക്കരക്ഷേത്രം കൊള്ളയടിച്ച പോര്‍ട്ടുഗീസ്‌ ഗവര്‍ണ്ണര്‍ - ഡിസൂസ

27. രാമപ്പയ്യന്റെ നേതൃത്വത്തില്‍ മധുരപ്പട ആരുവാമൊഴി വഴി നാഞ്ചി നാട്ടില്‍ എത്തിയത്‌ എന്ന്‌? - 1635-ല്‍

28. രാമപ്പയ്യന്റെ നേതൃത്വത്തില്‍ മധുരപ്പട വന്നപ്പോള്‍ വേണാട്ടു സൈന്യത്തെ നയിച്ചത്‌ ആര്‌? - ഇരവിക്കുട്ടിപ്പിള്ളപ്പടത്തലവന്‍

29. എട്ടരയോഗവും രാജാധികാരവും തമ്മിലുള്ള മത്സരം മൂര്‍ച്ഛിച്ചത് ആരുടെയൊക്കെ കാലത്താണ്‌? - രാമവര്‍മ്മയുടെയും ആദിത്യവര്‍മ്മയുടെയും

30. പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണം നടത്തിയിരുന്നതാരായിരുന്നു? - എട്ട്‌ ഊരാളന്‍മാരടങ്ങുന്ന എട്ടരയോഗം

31. മതപരമായ അധികാരം എട്ടര യോഗക്കാര്‍ക്ക്‌ ലഭിച്ചപ്പോള്‍ രാഷ്ട്രീയാധികാരം ആര്‍ക്കാണ്‌ ലഭിച്ചത്‌ - എട്ടുവീട്ടില്‍ പിള്ളമാര്‍ക്ക്‌

32. വേണാടാക്രമിച്ച മുകിലപ്പടയെ തോല്പിച്ചത് ആര്‌? - കോട്ടയം കേരളവര്‍മ്മ

33. കേരളത്തില്‍ പുലപ്പേടിയും, മണ്ണാപ്പേടിയും നിരോധിച്ചത്‌ എന്ന്‌? - കൊല്ലവര്‍ഷം 871-ല്‍

34. പുലപ്പേടിയും മണ്ണാപ്പേടിയും നിരോധിച്ചത്‌ ആര്‌? - കേരളവര്‍മ്മ

35. വര്‍ദ്ധിപ്പിച്ച നികുതിഭാരത്തിനെതിരെ ജനങ്ങള്‍ ആദ്യമായി സംഘടിച്ചത്‌ ആരുടെ കാലത്ത്‌? - രവിവര്‍മ്മയുടെ

36. പത്മനാഭസ്വാമിക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ ചെങ്കൊടി നാട്ടിക്കൊണ്ട്‌ സങ്കടനിവേദനം നടത്തിയതാര്‌? - ദേവസ്വം കുടിയാന്മാര്‍

37. വിദേശശക്തിയ്ക്കെതിരെ നാട്ടുകാര്‍ നടത്തിയ ആദ്യത്തെ വിപ്ലവം എത്‌? - ആറ്റിങ്ങല്‍ കലാപം

38. ആറ്റിങ്ങല്‍ കലാപം നടന്നതെന്ന്‌? - 1721-ല്‍

39. തെക്കൻ കോലത്തിരിമാരെന്ന് വിളിക്കപ്പെടുന്നത് ആര്? - വേണാട്ടു രാജാക്കന്മാർ

40. കൊല്ലത്തെ പ്രധാനവീഥിയ്ക്ക് പറഞ്ഞിരുന്ന പേര് - നാരായപ്പെരുവഴി

41. രാജാധികാരം സൂചിപ്പിക്കുന്ന കുലശേഖരപ്പെരുമാൾ എന്ന ബിരുദം സ്വീകരിച്ചിരിക്കുന്നത്? - വേണാട്ടു രാജാക്കന്മാർ

42. വേണാടിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയത് - ചേര ഉദയ മാർത്താണ്ഡൻ (61 വർഷക്കാലം)

43. വേണാട് ഭരിച്ച ആദ്യ വനിത - ഉമയമ്മറാണി (1677 - 1684)

44. ബ്രിട്ടീഷുകാരുമായി സന്ധി ഒപ്പിട്ട വേണാട് രാജാവ് - രാമവർമ

45. പ്രദ്യുമ്‌നാഭ്യുദയം എന്ന സംസ്കൃത നാടകത്തിന്റെ കർത്താവ് - രവിവർമ്മ കുലശേഖരൻ

46. ചതുഷ്ടികലാവല്ലഭൻ എന്നറിയപ്പെട്ട വേണാട് രാജാവ് - രവിവർമ കുലശേഖരൻ

47. കേരളകരയിലെ ഏറ്റവും നല്ല നഗരമെന്ന് കൊല്ലത്തെ വിശേഷിപ്പിച്ചത് - ഇബ്ൻ ബത്തൂത്ത

No comments:

Powered by Blogger.